
മലബാർ റിവർ ഫെസ്റ്റിവൽ: മലയാള മനോരമയ്ക്ക് മൂന്നു പുരസ്കാരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും സംഘടിപ്പിച്ച മലബാർ റിവർ ഫെസ്റ്റിവൽ 2024 ലെ മൂന്നു മാധ്യമപുരസ്കാരങ്ങൾ മലയാള മനോരമയ്ക്ക്. അച്ചടിമാധ്യമ വിഭാഗത്തിൽ മികച്ച ന്യൂസ് ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ അബു ഹാഷിം നേടി. രണ്ടാം സ്ഥാനം മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ സജീഷ് ശങ്കറിനാണ്. മികച്ച രണ്ടാമത്തെ റിപ്പോർട്ടർക്കുള്ള പുരസ്കാരം മലയാള മനോരമയിലെ ചീഫ് റിപ്പോർട്ടർ വി.മിത്രനാണ്. ദേശാഭിമാനിയിലെ പി.ചന്ദ്രബാബുവിനാണ് ഒന്നാം സമ്മാനം.
ദൃശ്യമാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോർട്ടർ പുരസ്കാരം മീഡിയ വണ്ണിലെ ഷിദ ജഗദ്, ലിഡിയ ജേക്കബ് എന്നിവർക്കാണ്. ജനം ടിവിയിലെ ദിസ്ന സുരേഷിനാണ് രണ്ടാം സ്ഥാനം. ഈ വിഭാഗത്തിലെ മികച്ച ക്യാമറാമാൻ സീ ടിവിയിലെ റഫീഖ് തോട്ടുമുഖത്തിനാണ്. മീഡിയ വണ്ണിലെ സഞ്ജു പൊറ്റമ്മലിനാണ് രണ്ടാം സ്ഥാനം. മാധ്യമപ്രവർത്തകരായ കെ.ബാബുരാജ്, രമേഷ് കെ.പി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എം.അമിയ എന്നിവരാണ് മൂല്യനിർണയം നടത്തിയത്.