ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം വിള്ളൽ; ആറുവരിപ്പാതയിൽ രണ്ടെണ്ണം അടച്ചു
പയ്യോളി∙ ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം വിള്ളൽ കണ്ടെത്തി. തുടർന്ന് ആറുവരിപ്പാതയിൽ രണ്ടെണ്ണം താൽക്കാലികമായി അടച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണു പാലം അപ്രോച്ച് റോഡിലെ വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. 10 മീറ്ററോളം നീളത്തിലാണു വിള്ളൽ വീണത്. കണ്ണൂർ ഭാഗത്തേക്കുള്ള റോഡിന്റെ പടിഞ്ഞാറ് ഭാഗത്താണു വിള്ളൽ.
പാലത്തോടു ചേർന്നു നിർമാണം പൂർത്തിയാക്കിയ റോഡാണിത്. മഴ ശക്തമായി തുടർന്നാൽ വിള്ളൽ വലുതാകാൻ സാധ്യത ഏറെയാണ്. വിള്ളൽ കണ്ട
സ്ഥലത്ത് കരാർ കമ്പനി ജീവനക്കാർ പേസ്റ്റ് രൂപത്തിലുള്ള കെമിക്കൽ ഒഴിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി വിള്ളൽ വീണ ഭാഗത്തെ റോഡ് അടച്ചു ഗതാഗതം നിരോധിച്ചുള്ള ബോർഡ് സ്ഥാപിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

