
കനത്ത മഴ; കാളിയാമ്പുഴ നടപ്പാലം ഒലിച്ചുപോയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവമ്പാടി ∙ കനത്ത മഴയിൽ കാളിയാമ്പുഴ നടപ്പാലം ഒലിച്ചു പോയി. തിരുവമ്പാടി – ആനക്കാംപൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ആണ് 59 വർഷം മുൻപ് നാട്ടുകാരുടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിർമിച്ച കാളിയാമ്പുഴ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. പ്രദേശവാസികൾക്ക് മറുകര എത്താൻ റോഡ് കരാർ എടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി പാലം ഉണ്ടായിരുന്നതിന്റെ താഴ് ഭാഗത്താണ് നടപ്പാലം നിർമിച്ചത്. ഇതാണ് കനത്ത മഴയിൽ ഒലിച്ചു പോയത്.
മഴ കനത്തതോടെ പുതിയ പാലത്തിന്റെ നിർമാണവും നിലച്ചു. പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ കാളിയാമ്പുഴ – പൊന്നാങ്കയം വഴിയിലൂടെ ആണ് പോകുന്നത്. വീതി കുറഞ്ഞ ഈ റോഡിലൂടെ വാഹനങ്ങൾ പോകുന്നത് ഏറെ ക്ലേശകരമാണ്. ഒരു മാസം മുൻപാണ് കാളിയാമ്പുഴ പാലം പൊളിച്ച് പുതിയ പാലം നിർമാണം ആരംഭിച്ചത്. പാലം നിർമാണം തീരാൻ ഒരു വർഷം എങ്കിലും എടുക്കും. അടുത്ത ആഴ്ച സ്കൂളുകൾ തുറക്കുന്നതോടെ ഈ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്താൻ ഏറെ ചുറ്റിവളഞ്ഞ് പോകേണ്ടി വരും.