മോരിക്കര ∙ ഒന്നിച്ചു ജീവനൊടുക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വർക്ഷോപ്പിലെത്തിയ ശേഷം മരിക്കാൻ വിസമ്മതിച്ച യുവതിയെ ജൂസിൽ ലഹരി ഗുളിക നൽകി പാതി മയക്കിയ ശേഷം ജീവനൊടുക്കാൻ വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു.
വർഷങ്ങളായി ബന്ധം തുടർന്നുവന്ന യുവതി, പ്രതിക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കിയതിനെത്തുടർന്ന് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു.
യുവതിയുമായുളള ബന്ധം ഭാര്യ അറിയുമെന്ന ഭയത്താലാണു കൊലപാതകം നടത്തിയതെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി. പ്രതിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്നു കോടതിയിൽ എലത്തൂർ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. 13 MINUTES AGO 24 MINUTES AGO 49 MINUTES AGO 1 HOUR 38 MINUTES AGO 2 HOURS 1 MINUTE AGO ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്നു കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതി യുവതിയുമായി വീണ്ടും അടുക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്നും പറ്റിയില്ലെങ്കിൽ ഒന്നിച്ചു മരിക്കാമെന്നും പ്രതി യുവതിയോടു പറഞ്ഞത് ഇങ്ങനെയാണ്. 24 ന് ഉച്ചയോടെ മാളിക്കടവിലെ സ്വന്തം ഇൻഡസ്ട്രിയൽ വർക്ക് ഷോപ്പിലേക്കു പ്രതി യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും രണ്ടു സ്റ്റൂളുകളിൽ കയറി കയറുകളിൽ കുരുക്കിട്ടു നിൽക്കുമ്പോൾ പ്രതി പെട്ടെന്നു താഴെയിറങ്ങി യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
കയറിൽ തൂങ്ങിനിൽക്കുന്ന സമയത്തും തുടർന്നു കെട്ടറുത്തു നിലത്തു കിടത്തിയും യുവതിയെ പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
യുവതി ജീവനൊടുക്കിയതായി ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ച ഇയാൾ ഭാര്യയ്ക്കൊപ്പമാണു യുവതിയെ കാറിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നാട്ടുകാർക്കു സംശയങ്ങൾ ഉണ്ടായിരുന്നു.
സംഭവത്തിൽ ദുരൂഹത തോന്നിയ ചിലർ വിവരം അറിയിച്ചതോടെ പൊലീസ് ഉടൻ തന്നെ സ്ഥാപനം പൂട്ടി മുദ്രവച്ചു. യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി.
ശബ്ദരേഖ അടങ്ങിയ സിസിടിവി ദൃശ്യങ്ങളും യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് വൈശാഖനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും കൊലപാതകം തെളിയുകയുമായിരുന്നു.
26 വയസ്സുള്ള യുവതിയെ പ്രതി 16 വയസ്സു മുതൽ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ഡയറിയിൽ നിന്നു കണ്ടെത്തിയതിനെ തുടർന്നു പോക്സോ കേസും ചുമത്തിയതായി പൊലീസ് അറിയിച്ചു. ടൗൺ എസിപി ടി.കെ.അഷ്റഫിന്റെ മേൽനോട്ടത്തിൽ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് നടത്തിയ തുടരന്വേഷണത്തിലാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
എസ്ഐമാരായ സഹദ്, വി.ടി.ഹരീഷ്കുമാർ, ബിജു, പ്രജുകുമാർ, എഎസ്ഐ ബിജു, എസ്സിപിഒമാരായ പ്രശാന്ത്, രൂപേഷ്, നിഗിലേഷ്, വൈശാഖ്, മധുസൂദനൻ, സ്നേഹ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

