കോഴിക്കോട്∙ മാറുന്ന കാലഘട്ടത്തിലെ ദേശീയതയെക്കുറിച്ച് സംവാദങ്ങളൊരുക്കി ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാർഷിക സമ്മേളനം ജനുവരി 2 മുതൽ നാലു വരെ തളി ജൂബിലി ഹാളിൽ നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രണ്ടിന് രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചാലപ്പുറം കേസരി ഭവനിലെ ഡോ.കെ.മാധവൻകുട്ടി പഠനഗവേഷണ കേന്ദ്രത്തിൽ സംസ്ഥാന സമിതി യോഗം ചേരും.
ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് അഞ്ചുവരെ സംസ്ഥാന പ്രതിനിധി സഭയും നടക്കും.
സംസ്ഥാന സമ്മേളനം മൂന്നിന് രാവിലെ പത്തിന് തളി ജൂബിലി ഹാളിൽ ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അധ്യക്ഷനായിരിക്കും.
രാവിലെ 11.30ന് ‘ഉണരുന്ന ഭാരതവും പുതിയ ലോകക്രമവും ഭൗമ രാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ’ ചർച്ചയിൽ കേരള കേന്ദ്രസർവകലാശാല മുൻ വിസി ഡോ.ജി.ഗോപകുമാർ വിഷയാവതരണം നടത്തും. ഡോ.എസ്.ഉമാദേവി അധ്യക്ഷയായിരിക്കും.
ഉച്ചയ്ക്ക് 2ന് ‘കുടുംബമൂല്യങ്ങൾ മാറുന്ന സാഹചര്യത്തിൽ’ ചർച്ചയിൽ തിരുവനന്തപുരം ഗവ.ഗേൾസ് എച്ച്എസ്എസ് മുൻ പ്രിൻസിപ്പൽ കൊച്ചുത്രേസ്യ വിഷയാവതരണം നടത്തും. പോസ്റ്റൽ സർവീസസ് ബോർഡ് മുൻ അംഗം ഇന്ദിര കൃഷ്ണകുമാർ അധ്യക്ഷയായിരിക്കും.
വൈകിട്ട് നാലിന് ‘ബങ്കിംചന്ദ്ര ചാറ്റർജിയുടെ ദേശീയ ഏകതാ മന്ത്രം’ ചർച്ചയിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ വിഷയാവതരണം നടത്തും.
പ്രഫ.കെ.പി.സോമരാജൻ അധ്യക്ഷനായിരിക്കും. വൈകിട്ട് ആറരയ്ക്ക് കലാസന്ധ്യയിൽ രാജൻ മുളിയാർ ‘സുയോധനം’ രൂപകം അവതരിപ്പിക്കും.
രാത്രി 7.30ന് ഗായത്രി മധുസൂദനന്റെ മോഹിനിയാട്ടവും അരങ്ങേറും. നാലിന് രാവിലെ 9.30ന് ജമ്മു ക്ലസ്റ്റർ സർവകലാശാല വിസി ഡോ.കെ.എസ്.
ചന്ദ്രശേഖർ ‘ദേശീയ വിദ്യാഭ്യാസനയം: കേരള അനുഭവം’ വിഷയാവതരണം നടത്തും. രാവിലെ 11.30ന് ബിജെപി ബൗദ്ധിക വിഭാഗം കൺവീനർ ശങ്കു ടി.ദാസ് ‘നിയമവാഴ്ച, പൗരധർമം: ജെൻ–സി കലാപങ്ങളുടെ പശ്ചാത്തലത്തിൽ’ വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് സിഡബ്ല്യുആർഡിഎം ഡയറക്ടർ മനോജ് പി.സാമുവൽ ‘കേരളത്തിന്റെ ജലസുരക്ഷ’ വിഷയാവതരണം നടത്തും. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ റജിസ്ട്രാർ ഡോ.സി.എം.ജോയ് അധ്യക്ഷനായിരിക്കും.
വൈകിട്ട് നാലിന് സമാപനസമ്മേളനം കേരള കേന്ദ്ര സർവകലാശാല വിസി ഡോ.സിദ്ദു പി.അൽഗൂർ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.സി.വി.ജയമണി അധ്യക്ഷനായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

