കോഴിക്കോട് ∙ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഹുലിനെതിരായ പരാതി അതീവ ഗൗരവമുള്ളതെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്തസ്സുണ്ടെങ്കിൽ രാഹുലിനെ രാജിവയ്പ്പിക്കാൻ കോൺഗ്രസ് തയാറാവണമെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം.
ആ പെൺകുട്ടികളുടെ കൂടി മൊഴി എടുക്കണം. രാഹുലിനെതിരെ പല പരാതികളും വി.ഡി സതീശന്റെ മുന്നിൽ എത്തിയിട്ടുണ്ട്.
ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ അയാൾക്ക് അർഹതയില്ല. ഇങ്ങനെ ഒരാളെ വച്ചിട്ടാണോ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുഖ്യമന്ത്രി അടിയന്തരമായി നിയമനടപടിയെടുക്കണം. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നതല്ല വിഷയമെന്നും രാഹുൽ രാജിവയ്ക്കുക തന്നെ വേണമെന്നും സുരേന്ദ്രൻ പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

