കോഴിക്കോട് ∙ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ നൽകുന്ന ബില്ലുകൾ മാറ്റിവയ്ക്കാൻ തിരഞ്ഞെടുക്കപ്പെട്ട
പ്രതിനിധിയല്ലാത്ത ഗവർണർക്ക് എന്താണ് അധികാരമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വർ. വിഎസ് ഓർമയിൽ കേരളം പരിപാടിയുടെ ഭാഗമായി നടന്ന ഭരണഘടന–ജനാധിപത്യം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുക്കപ്പെട്ടാൽ പോലും ഒരു സ്ഥാനത്തിനും പരമാധികാരമില്ലെന്നതു തിരിച്ചറിയണം.
ജനാധിപത്യത്തിൽ ഭൂരിപക്ഷം എന്നത് എന്തും ചെയ്യാനുള്ള അനുമതി നൽകുന്നുവെന്ന് അർഥമാക്കുന്നില്ല. നിർഭാഗ്യവശാൽ 75 വർഷത്തിലേറെയായി ഇന്ത്യയിൽ അതാണു നടക്കുന്നതെന്നും ചെലമേശ്വർ ചൂണ്ടിക്കാട്ടി.
ജഡ്ജിമാരുടെ നിയമനങ്ങളിൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ കാഴ്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രസക്തിയുണ്ട്.
‘ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണു ജനങ്ങളുടെ പ്രശ്നങ്ങളും വികാരവും കൂടുതൽ അറിയാൻ കഴിയുന്നത്. ജഡ്ജിമാർ അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരല്ല. മുഖ്യമന്ത്രിയായിരിക്കെ, വി.എസ്.അച്യുതാനന്ദനെ കണ്ടപ്പോൾ, ജഡ്ജി നിയമനത്തിൽ ഒരു പ്രധാന സമുദായത്തെ പരിഗണിക്കണമെന്നു മാത്രമാണു പറഞ്ഞത്.
ആരുടെയും പേര് അദ്ദേഹം നിർദേശിച്ചില്ല.
എനിക്കറിയാവുന്ന പല മുഖ്യമന്ത്രിമാരും അങ്ങനെയായിരുന്നില്ലെന്നും ജസ്റ്റിസ് ജെ.ചെലമേശ്വർ ചൂണ്ടിക്കാട്ടി.പ്രഫ.എം.എൻ.കാരശ്ശേരി അധ്യക്ഷത വഹിച്ചു. ജോസഫ് സി.മാത്യു, പഞ്ചാബ് ഫാർമേഴ്സ് കമ്മിഷൻ ചെയർമാൻ ഡോ.സുഖ്പാൽ സിങ്, കെ.കെ.രമ എംഎൽഎ, കൽപറ്റ നാരായണൻ, കെ.പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

