കോഴിക്കോട് ∙ കേരള വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുന്നതോടെ അനാവശ്യ തടസങ്ങളും നിബന്ധനകളും നീങ്ങുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
പ്രവൃത്തി പൂർത്തീകരിച്ച ചിപ്പിലിത്തോട്-മേലെ മരുതിലാവ് സോളാർ ഫെൻസിങ്ങിന്റെ ഉദ്ഘാടനവും എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന 11 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ്ങിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച സോളാർ ഫെൻസിങ് പ്രവർത്തന ക്ഷമമായതോടെ ഈ ഭാഗത്തെ ജനങ്ങൾക്ക് വന്യമൃഗ ശല്യത്തിൽനിന്ന് മോചനം നേടാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് ചെമ്പകശ്ശേരി, നജ്മുന്നിസ ശരീഫ്, ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഷാഫി, വാർഡ് മെമ്പർമാരായ അജിത മനോജ്, റോസ്ലി മാത്യു, ചിപ്പിലിത്തോട് സെന്റ് മേരീസ് ചർച്ച് വികാരി ജോണി ആന്റണി അയനിക്കൻ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ യു.ആഷിഖ് അലി തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

