അധ്യാപക നിയമനം
നരിക്കുനി ∙ നെടിയനാട് വെസ്റ്റ് ജിഎൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 29ന് രാവിലെ 10.30ന്.
ഡോക്ടർ നിയമനം
കൊയിലാണ്ടി∙ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. പഞ്ചായത്ത് ഹാളിൽ 31ന് 2ന് ഇന്റർവ്യൂ.
ക്വിസ് മത്സരം
മുക്കം∙ വൈഎംസിഎയുടെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ബ്രെയിൻ സർച്ച് ക്വിസ് മത്സരം 2025 സംഘടിപ്പിക്കുന്നു.
നാളെ 10ന് മുക്കം സേക്രഡ് ഹാർട്ട് ചർച്ച് ഓഡിറ്റോറിയത്തിലാണ് മത്സരം. ഒന്നാം സ്ഥാനക്കാർക്ക് വൈഎംസിഎ ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കുമെന്ന് വൈഎംസിഎ പ്രസിഡന്റ് ഡോ.ടി.സി.സൈമൺ, സെക്രട്ടറി തോമസ് അലക്സ്, പ്രോഗ്രാം കൺവീനർ സിബി ജേക്കബ് എന്നിവർ അറിയിച്ചു. 9447 111155
ലിറ്ററേച്ചർ ഫെസ്റ്റ് മാറ്റി
നാദാപുരം∙ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു നടത്താനിരുന്ന ലിറ്ററേച്ചർ ഫെസ്റ്റ്, സ്കൂൾ വിദ്യാർഥി റിഷാലിന്റെ മരണത്തെ തുടർന്ന് മാറ്റി. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചതായും മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി അറിയിച്ചു.
ഇന്ന് 10ന് സ്കൂളിൽ അനുശോചന യോഗം ചേരും.
വോളിബോൾ ലോഗോ മത്സരം
വടകര∙ ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ അക്കാദമി (ഐപിഎം) സംഘടിപ്പിക്കുന്ന നാഷനൽ യൂണിവേഴ്സിറ്റി ചലഞ്ചർ കപ്പ് വോളിബോൾ ടൂർണമെന്റ്, സെമിനാർ എന്നിവയുടെ ഭാഗമായി ലോഗോ മത്സരം നടത്തും. 31 ന് അകം ലഭിക്കണം. 9048133258.
കൂൺ കൃഷിയും വിപണന സാധ്യതയും: സെമിനാർ നവംബർ 1ന്
കോഴിക്കോട്∙ പോഷക സമൃദ്ധമായ കൂൺ സ്വന്തം ആവശ്യത്തിനും വ്യവസായ അടിസ്ഥാനത്തിലും കൃഷി ചെയ്യാൻ താൽപര്യമുണ്ടോ? തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് ‘കൂൺ കൃഷി പഠനവും പരിശീലനവും’ എന്ന വിഷയത്തിൽ മനോരമ കർഷകശ്രീ സെമിനാർ സംഘടിപ്പിക്കുന്നു.
നവംബർ 1നു രാവിലെ 10 മുതൽ 1 വരെ മനോരമ നടക്കാവ് ഓഫിസിലാണ് സെമിനാർ. കൂൺ കൃഷിയുടെ സാധ്യതകൾ, ശാസ്ത്രീയ കൃഷിരീതികൾ, വിപണന മാർഗങ്ങൾ, കൂൺ കൃഷിയിലൂടെ വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ, നഗരപ്രദേശങ്ങളിലും ചെറു സ്ഥലത്തും കൂൺ കൃഷി എങ്ങനെ വിജയകരമായി ചെയ്യാം എന്നീ വിഷയങ്ങൾ സെമിനാറിൽ പ്രതിപാദിക്കും.
കൂൺ ബെഡ് തയാറാക്കൽ, കൂൺ ഹൗസ് നിർമാണം, വിളവെടുപ്പ്, സംഭരണം എന്നിവയെ കുറിച്ചുള്ള സംശയങ്ങൾക്ക് വിദഗ്ധർ മറുപടി പറയും. 250 രൂപയാണ് റജിസ്ട്രേഷൻ ഫീസ്.
പങ്കെടുക്കുന്നവർക്ക് പച്ചക്കറി വിത്തുകളും ഒരു വർഷത്തേക്ക് തപാൽ വഴി 240 രൂപ വിലവരുന്ന കർഷകശ്രീ മാസികയും 160 രൂപ വിലവരുന്ന 2026 ലെ കർഷകശ്രീ ഡയറിയും ലഭിക്കും. കൂടാതെ കൂൺ വിത്തുകളുടെയും ബെഡ്ഡുകളുടെയും വിൽപനയും പ്രദർശനവും ഉണ്ടാകും.പങ്കെടുക്കാൻ വിളിക്കുക: 9495244614.
സൗജന്യ സ്കിൻ കെയർ ക്യാംപ് നവംബർ 1 വരെ; സംഘടിപ്പിക്കുന്നത് ഡോക്ടർ സ്കിൻ ക്ലിനിക് – മനോരമ ആരോഗ്യം
കോഴിക്കോട്∙ സ്കിൻ ക്ലിനിക് ശൃംഖലയായ ഡോക്ടർ സ്കിൻ, മനോരമ ആരോഗ്യവുമായി സഹകരിച്ച് സൗജന്യ സ്കിൻ കെയർ ഡയഗ്നോസിസ് ക്യാംപ് സംഘടിപ്പിക്കുന്നു. നവംബർ 1 വരെ കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഡോക്ടർ സ്കിൻ ക്ലിനിക്കിൽ നേരിട്ടും ഓൺലൈൻ പരിശോധനയിലൂടെയും പങ്കെടുക്കാം.
കുട്ടികളുടെ ചർമരോഗങ്ങൾ, ആക്നെ (പിമ്പിൾസ്), മുടികൊഴിച്ചിൽ തുടങ്ങി പൊതുവായി കാണപ്പെടുന്ന ചർമ പ്രശ്നങ്ങളുടെ കാരണം തിരിച്ചറിയുന്നതിനായി സൗജന്യ പരിശോധന ലഭിക്കും. ചികിത്സ ആവശ്യമുള്ളവർക്കായി GFC, PRP എന്നീ പ്രൊസീജറുകൾക്ക് 10% ഇളവ് ലഭിക്കും.
(ഓഫർ ക്യാംപിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം) മുപ്പതിലധികം ഡെർമറ്റോളജിസ്റ്റുകൾ ക്യാംപിന്റെ ഭാഗമാകും. ഡോ.
എം.അജിന, ഡോ. സമീഹ ഹംസ, ഡോ.
മിനു മേരി ഉമ്മൻ, ഡോ. ജി.ഗീതു എന്നിവർ ക്യാംപിന് നേതൃത്വം നൽകുന്നു.
QR കോഡ് സ്കാൻ ചെയ്ത് ഡോക്ടറുമായി ഓൺലൈൻ കൺസൽറ്റേഷൻ നടത്താം. റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷത്തേക്ക് മനോരമ ആരോഗ്യവും 2026 ലെ ഡയറിയും സൗജന്യമായി ലഭിക്കും.
സൗജന്യ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: 8281305000
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7.30– 4.30 വരെ കുറ്റ്യാടി ഊരത്ത്, ഊരത്ത് പള്ളി, കമ്മനത്താഴ, ഊരത്ത് ടവർ, നൊട്ടിക്കണ്ടി പരിസരം. ∙ 9– 6 വരെ കൊമ്മേരി, വാരിയപ്പുറത്തു മീത്തൽ, അനന്തൻ ബസാർ പരിസരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

