തിരുവമ്പാടി ∙ കുരങ്ങുശല്യത്തിൽ പൊറുതിമുട്ടി മേലേ പൊന്നാങ്കയം സ്വദേശികൾ. കാട്ടാന, കാട്ടുപന്നി ശല്യത്തിനു പുറമേയാണു കുരങ്ങുകളും കൃഷിയിടത്തിൽ ഇറങ്ങുന്നത്.
പടക്കം പൊട്ടിച്ചും സൗരോർജ വേലി നിർമിച്ചും ഇവയെ ഓടിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും കുരങ്ങുകൾക്കു മുന്നിൽ ഒന്നും വിലപ്പോകുന്നില്ല. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകൾ തെങ്ങിൽ കയറി കരിക്കുപറിച്ചു നശിപ്പിക്കുകയാണ്.
ഓരോ തെങ്ങിന്റെ ചുവട്ടിലും ഒട്ടേറെ കരിക്കു കാണാം.
ബെന്നി മണികൊമ്പേലിന്റെ കൃഷിയിടത്തിൽ ഒരു വർഷത്തിനുള്ളിൽ ആയിരത്തോളം തേങ്ങ നശിപ്പിച്ചു. പുരുഷൻ നെല്ലിമൂട്ടിൽ, ജോസഫ് തെക്കേൽ, സോമൻ തൈക്കാട്ടുപറമ്പിൽ എന്നിവരുടെ കൃഷിയിടത്തിലെയും തേങ്ങ നശിപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുത്തിട്ടും ഇതുവരെ ആർക്കും അനുവദിച്ചിട്ടില്ല.
യഥാസമയം നഷ്ടപരിഹാരം അനുവദിക്കണമെന്നും കുരങ്ങുശല്യത്തിൽ നിന്നു സംരക്ഷണം വേണമെന്നും കർഷകർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]