വടകര ∙ ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി ചോറോട് റെയിൽവേ പാളത്തിനു മുകളിൽ സ്ഥാപിക്കാനുള്ള ബോസ്ട്രിങ് പാലം വഴി മുടക്കിയാകുന്നു. അടിഭാഗം റോളർ വച്ച ശേഷം മുകളിൽ ആർച്ച് പോലെ സ്റ്റീലിൽ പണിയുന്ന പാലം ഗർഡറുമായി യോജിപ്പിച്ച് പാളത്തിനു മുകളിൽ നീക്കി വയ്ക്കേണ്ടതാണ്.
എന്നാൽ പണി പൂർത്തിയായി 8 മാസമായിട്ടും പാലം പുഞ്ചിരിമിൽ ഭാഗത്ത് കിടക്കുകയാണ്. പാലം പണി തുടങ്ങിയപ്പോൾ ഈ ഭാഗത്തെ ചെറു റോഡുകളിലേക്കുള്ള വഴികൾ അടച്ചിരുന്നു.
6 മാസം കൊണ്ട് പണി തീർക്കുമെന്നായിരുന്നു നിർമാണ കമ്പനി പഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പ് നൽകിയത്. എന്നാൽ ഇപ്പോഴും പാലം നീക്കി വച്ചിട്ടില്ല.
സമീപത്തെ വഴികൾ അടച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ദേശീയ പാതയുടെ പ്രവൃത്തിയുടെ ഭാഗമായി സഹകരിക്കണമെന്ന ജനപ്രതിനിധികളുടെ നിർദേശത്തെ തുടർന്ന് തുടങ്ങാനിരുന്ന സമരം വരെ നിർത്തുകയായിരുന്നു നാട്ടുകാർ.56 കോടി രൂപയ്ക്കാണ് പാലം പണി പൂർത്തിയാക്കിയത്. തൂണില്ലാതെ അടി ഭാഗത്ത് മാത്രം കോൺക്രീറ്റ് ചെയ്യുന്ന നിർമാണ രീതിയാണ്. ട്രെയിൻ ഗതാഗതം ഇല്ലാത്ത സമയത്ത് പാലം നീക്കി വയ്ക്കുന്ന പണി നടത്താം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]