തിരുവമ്പാടി∙ കാൻസർ തളർത്താൻ നോക്കിയ ജീവിതത്തെ പോരാട്ടത്തിന്റെ വഴിയിൽ എത്തിക്കുകയാണ് പുല്ലൂരാംപാറ കാഞ്ഞിരക്കാട്ടുകുന്നേൽ നിഷ ജോൺ. രോഗാവസ്ഥക്കിടയിലും ജനങ്ങൾക്ക് രുചി നിറഞ്ഞ ഭക്ഷണം നൽകി ജീവിതത്തിനു രുചിയും പ്രതീക്ഷയും പകരുകയാണ് ഇവർ. പുല്ലൂരാംപാറ – ആനക്കാംപൊയിൽ റോഡിൽ മാവിൻചുവട് ജംക്ഷനിൽ ഷീ കഫേ യാത്രക്കാരുടെ ഇഷ്ട
കേന്ദ്രമാണ്. ഇവിടെ എല്ലാ ദിവസവും കുമ്പിളപ്പവും കട്ലറ്റുകളും ലഭിക്കും.
നഴ്സ് ആയി വിദേശത്തും കോഴിക്കോട്ടും ജോലി ചെയ്ത നിഷയുടെ സംരംഭം ആയിരുന്നു ഈ ഷീ കഫേ.
നഴ്സിങ് ജോലി അവസാനിപ്പിച്ച് നാട്ടിൽ എത്തിയ നിഷ വനിത സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ പഞ്ചായത്തിൽ നിന്ന് ലഭിച്ച 1.5 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു കഫേ തുടങ്ങിയത്. അതിനിടെയാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. തളരാതെ പോരാടാനായിരുന്നു നിഷയുടെ തീരുമാനം.
ഭർത്താവ് ജോജോ കാഞ്ഞിരക്കാടൻ പൂർണ പിന്തുണ നൽകി.
ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ സ്ഥാപകനായ ഹാരിസ് കാട്ടകത്ത് എന്ന വ്യക്തിയുടെ മകന്റെ ജീവിതകഥയും അദ്ദേഹത്തിന്റെ ഹോസ്പിറ്റൽ ജീവിതാനുഭവവും കേട്ടപ്പോഴാണ്, രോഗത്തെ നേരിടാനുള്ള കരുത്ത് കിട്ടിയതെന്നു നിഷ പറയുന്നു. അങ്ങനെ ഷീ കഫേയോടു ചേർന്ന് പുതിയ ഒരു സംരംഭം കൂടി ആരംഭിക്കണം എന്ന ചിന്ത വന്നു.
ഏതാനും മാസം മുൻപ് ജോജോ ലക്ഷദ്വീപിൽ പോയി വന്നപ്പോൾ ട്യൂണ ഡ്രൈ ഫിഷ് കൊണ്ടുവന്നു. ഇവ പൊടിച്ച് വറുത്ത് കട്ലറ്റ് ആക്കി ഷീ കഫേ വഴി വിറ്റു.
ഇത് ഹിറ്റായതോതോടെ ഇടിച്ച മീൻ എന്ന ആശയം വന്നു.
ലക്ഷദ്വീപിൽ നിന്ന് പുഴുങ്ങിയ ഉണങ്ങിയ ചൂര മത്സ്യം എത്തിച്ചു. ഇത് പൊടിക്കാനും വറുക്കുന്നതിനുള്ള ക്രഷിങ് മെഷീനും റോസ്റ്റർ മെഷീനും വാങ്ങി.
നാലാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ കെൻസ മരിയ ‘ഫിഷ്യും ഡിഷ്യും’ എന്നു പേരുമിട്ടു. അങ്ങനെ പൊടിച്ച് വറുത്ത ഇടിച്ച മീൻ 250, 500 ഗ്രാം പാക്കറ്റുകളിലാക്കി വിപണിയിൽ ഇറക്കി.
ഓൺ ലൈൻ വ്യാപാരവും നേരിട്ടുള്ള വ്യാപാരവും നന്നായി പോകുന്നു. നിഷയെ സഹായിക്കാൻ സുഹൃത്തുക്കളായ മോളി പുല്ലുകാട്ടും, ജെസി വെട്ടുവേലിലും ഷീ കഫേയിൽ ഉണ്ട്.
നിഷയുടെ മക്കളായ ജേക്കബ് ജെ.
കാഞ്ഞിരക്കാടനും കാതറിൻ മരിയയും കെൻസ മരിയയും പിന്തുണ നൽകുന്നു. കാൻസർ രോഗികളുടെ കൂട്ടായ്മയിലും നിഷ സജീവമാണ്.
9349319311. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]