ഗതാഗത നിയന്ത്രണം
വടകര∙ പൂക്കാട് മുതൽ വെങ്ങളം വരെ ദേശീയപാതയുടെ പണി നടക്കുന്നതു കൊണ്ട് നാളെ രാവിലെ 6 മുതൽ രാത്രി 12 വരെ വടകരയിൽ നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മേൽപാലം വഴി ഉള്ളിയേരി, അത്തോളി, പൂളാടിക്കുന്ന് വഴി പോകണം.
മത്സരങ്ങൾ മാറ്റി
കോഴിക്കോട്∙ ലയൺസ് ഇന്റർനാഷനൽ 318-ഇ, നാളെ വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനിരുന്ന സംസ്ഥാനതല ചിത്രരചനാ മത്സരവും പോസ്റ്റർ നിർമാണ മത്സരവും ഒക്ടോബർ അഞ്ചിലേക്ക് മാറ്റി.
സംസ്ഥാനതലചെസ് മത്സരം ഏഴിന്
കോഴിക്കോട്∙ ദേശീയ യുവജന ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷൻ ഏഴിന് കണ്ണൂരിൽ സംസ്ഥാനതല ചെസ് മത്സരം നടത്തും.
15 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫോട്ടോ, ഫിഡെ റേറ്റിങ് ഉൾപ്പെടെ വിശദമായ ബയോഡേറ്റ [email protected] എന്ന മെയിൽ ഐഡിയിൽ ഒക്ടോബർ അഞ്ചുവരെ അയയ്ക്കണം. ഫോൺ 04712308630
‘ഉണർവ്’ ലഹരിവിരുദ്ധ ബോധവൽക്കരണ ഫ്ലാഷ്മോബ് നാളെ
കോഴിക്കോട്∙ സഖ്യം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ൻ ‘ഉണർവ്’ നാളെ കോഴിക്കോട് നടക്കും. സഖ്യം സംസ്ഥാന മേഖലാ ഭാരവാഹികളുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3ന് കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിനടുത്ത് ബാലജനസഖ്യാംഗങ്ങളുടെ നേതൃത്വത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിക്കും.
ഒപ്റ്റോമെട്രി സമ്മേളനം നാളെ
കോഴിക്കോട്∙ ഇന്ത്യൻ ഒപ്റ്റോമെട്രിക് അസോസിയേഷനും ഒപ്റ്റോമെട്രി കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്നു നടത്തുന്ന ദേശീയ ഒപ്റ്റോമെട്രി സമ്മേളനം നാളെ നോളജ് സിറ്റിയിൽ രാവിലെ 9 മുതൽ നടക്കും.
സർട്ടിഫിക്കറ്റ് കോഴ്സ്
കോഴിക്കോട്∙ റീജനൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയത്തിൽ അസ്ട്രോണമി, ആസ്ട്രോ ഫിസിക്സ് വിഷയങ്ങളിൽ 6 മാസ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. 9074380081
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]