
കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കടലുണ്ടി ആനങ്ങാടി ചാത്തൻപറമ്പ് വീട്ടിൽ അഹദിനെ (19) ആണ് മെഡിക്കൽ കോളജ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പ്രതി പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിക്കുകയുമായിരുന്നു.
വിദ്യാർഥിനി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറി.
തുടർന്ന് വിദ്യാർഥിനി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ആനങ്ങാടി ഭാഗത്തു വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.
ജോസിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ അരുൺ, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ ദീപക്, വിഷ് ലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]