
കോഴിക്കോട്∙ സഹകരണ ഓണവിപണിക്കു തുടക്കമായി. കൺസ്യൂമർ ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രൈമറി സഹകരണ സ്ഥാപനങ്ങൾ വഴിയാണു മേളകൾ ഒരുക്കിയിരിക്കുന്നത്.
ജില്ലാതല വിപണന കേന്ദ്രം കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മാവൂർറോഡ് കുരിശുപള്ളിയുടെ എതിർവശം ഹോളിഡേ സിറ്റി സെന്ററിലാണ്. 11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ ലഭിക്കും.
മറ്റു നിത്യോപയോഗ സാധനങ്ങൾ പൊതുമാർക്കറ്റിനേക്കാൾ വിലക്കുറവിലും ലഭിക്കും. സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ എം.മെഹബൂബ് നിർവഹിച്ചു.
ടൗൺ ബാങ്ക് ചെയർമാൻ ടി.വി.നിർമലൻ അധ്യക്ഷനായിരുന്നു. പി.വസന്ത, വിജയരാഘവൻ എന്നിവർ ആദ്യവിൽപന ഏറ്റുവാങ്ങി.
ഓണച്ചന്തയിൽ ദിവസം 100 പേർക്ക് സാധനങ്ങൾ
കോഴിക്കോട്∙ ജില്ലാതല ഓണച്ചന്തയിൽ ദിവസം 100 പേർക്ക് സാധനങ്ങൾ ലഭിക്കും.
പ്രാദേശിക ചന്തകളിൽ ദിവസം 75 പേർക്കാണ് സാധനങ്ങൾ ലഭിക്കുക. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണു വിതരണം.
തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. 13 നിത്യോപയോഗ സാധനങ്ങൾക്കു പുറമേ മിൽമ, റെയ്ഡ്കോ, ദിനേശ് തുടങ്ങിയ സഹകരണ ഉൽപന്നങ്ങളും ലഭ്യമാക്കും.
ത്രിവേണി തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ, ബിരിയാണി അരി, വെല്ലം, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും ലഭിക്കും. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണ സംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ.
സപ്ലൈകോ ഓണം ഫെയർ തുടങ്ങി
കോഴിക്കോട്∙ ഓണക്കാലത്ത് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും പൊതുവിപണിയിൽ ന്യായവില ഉറപ്പാക്കാനുമായി സപ്ലൈകോ നടത്തുന്ന ജില്ലാ ഓണം ഫെയറിന് തുടക്കമായി.
മേളയുടെ ഉദ്ഘാടനവും ആദ്യ വിൽപനയും മേയർ ബീന ഫിലിപ് നിർവഹിച്ചു. സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഫ്ലാഗ് ഓഫ് ചെയ്തു.
സപ്ലൈകോ റീജനൽ മാനേജർ ഷൽജി ജോർജ്, ജില്ലാ സപ്ലൈ ഓഫിസ് സീനിയർ സൂപ്രണ്ട് കെ.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഇൻഡോർ സ്റ്റേഡിയത്തിനു സമീപം പ്രത്യേകം തയാറാക്കിയ പവിലിയനിലാണ് ഓണം മേള.
മണ്ഡലാടിസ്ഥാനത്തിലുള്ള മേളകൾ 31ന് തുടങ്ങും. സെപ്റ്റംബർ 4 വരെയാണ് മേള.
മേളയിൽ കിട്ടുന്നത്
സപ്ലൈകോ ഓണം മേളയിൽ 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കും.
ഉപയോക്താക്കൾക്കായി വൻ വിലക്കുറവും ഓഫറുമുണ്ട്. പ്രത്യേക സമ്മാന പദ്ധതികളുമുണ്ട്.
1225 രൂപയുടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കു ലഭിക്കും. 625 രൂപയുടെ മിനി സമൃദ്ധി ഓണക്കിറ്റ് 500 രൂപയ്ക്കു ലഭിക്കും.
305 രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ലഭിക്കും.
സഞ്ചരിക്കുന്ന മാവേലി ഇന്നു മുതൽ
കോഴിക്കോട്∙ ഓണത്തോട് അനുബന്ധിച്ചു സപ്ലൈകോയുടെ ‘സഞ്ചരിക്കുന്ന മാവേലി’ 31 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ എത്തും. ഇന്ന് പയ്യാനക്കൽ, ഗോതീശ്വരം (കോഴിക്കോട് സൗത്ത്), 28ന് വെള്ളയിൽ, പുതിയാപ്പ (കോഴിക്കോട് നോർത്ത്), എലത്തൂർ, 29ന് വഴിപോക്ക്, പാലാഴി (കോഴിക്കോട് സൗത്ത്), 30ന് കൊളത്തറ, പൊക്കുന്ന് (ബേപ്പൂർ, കോഴിക്കോട് സൗത്ത്), 31ന് കാരപ്പറമ്പ്, വെസ്റ്റ്ഹിൽ (കോഴിക്കോട് നോർത്ത്) എന്നിവിടങ്ങളിലാണ് എത്തുക.
സഹകരണ ഓണം വിപണിയിൽ ലഭിക്കുന്നവ
ഇനം, സബ്സിഡി വില (രൂപ)
1.അരി: 33 രൂപ, 2.പച്ചരി: 29, 3.പഞ്ചസാര: 34.65, 4.ചെറുപയർ: 90, 5.വൻകടല: 65, 6.ഉഴുന്ന്: 90, 7.വൻപയർ: 70, 8. തുവരപരിപ്പ്:93, 9.മുളക്: 115.50, 10.മല്ലി: 81.90, 11.വെളിച്ചെണ്ണ: 349
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]