
ഇൻസ്ട്രക്ടർ ഒഴിവ്
ചക്കിട്ടപാറ ∙ പേരാമ്പ്ര ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ നിയമനത്തിന് 29ന് രാവിലെ 11ന് അഭിമുഖം നടത്തും.
9400127797. നഴ്സിങ് ഓഫിസർ
കോഴിക്കോട് ∙ ഗവ.
ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നഴ്സിങ് ഓഫിസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 2നു രാവിലെ 10നു ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ നടക്കും.
സീറ്റ് ഒഴിവ്
കോഴിക്കോട് ∙ ബേപ്പൂർ ഗവ. ഐടിഐയിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29നു രാവിലെ 10ന് നേരിട്ട് പ്രവേശനം നടക്കും.
8086141406. കൊടുവള്ളി∙ ഗവ.
ആർട്സ് ആൻഡ് സയൻസ് കോളജിൽ സംവരണ സീറ്റുകൾ ഒഴിവുണ്ട്. ബിഎ ഇംഗ്ലിഷ് – എസ്ടി, ഇഡബ്ല്യുഎസ് ബികോം – എസ്ടി, ഒബിഎക്സ് ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്- മുസ്ലിം, സ്പോർട്സ്, ഇഡബ്ല്യുഎസ്, ഇ/ടി/ബി, ഒബിഎച്ച്.
27ന് 10.30ന് കോളജിൽ എത്തണം. 9188900237.
നാദാപുരം∙ ഗവ. കോളജിൽ ഒന്നാം വർഷ ഇക്കണോമിക്സിൽ എസ്ടി വിഭാഗത്തിലും ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ എസ്സി, എസ്ടി വിഭാഗത്തിലും ഒഴിവുണ്ട്. ഇന്നു 3നു മുൻപായി റിപ്പോർട്ട് ചെയ്യണം.
0496 2995150. [email protected]
ഓണം ഉൽപന്ന പ്രദർശന വിപണന മേള തുടങ്ങി
രാമനാട്ടുകര ∙ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘മഹിളോദയ’ ഓണം ഉൽപന്ന പ്രദർശന വിപണന മേള തുടങ്ങി.
പരിശീലനം ലഭിച്ച വനിതാ സംരംഭകരുടെ വിപണന മേള നഗരസഭാധ്യക്ഷ വി.എം.പുഷ്പ ഉദ്ഘാടനം ചെയ്തു. വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക വഴി കുടുംബ ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഇസാഫ് നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഒട്ടേറെ വനിത സംരംഭകർ മേളയുടെ ഭാഗമായിട്ടുണ്ട്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.ഗോപി, കൗൺസിലർ മൈമൂന ഹാരിസ്, ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോഓർഡിനേറ്റർ കെ.സബിൻ, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ എ.ഷാജിലത, ഇസാഫ് ബാങ്ക് ബ്രാഞ്ച് ഹെഡ് എൻ.ലിജിത്ത് എന്നിവർ പ്രസംഗിച്ചു.
പ്രദർശനമേള 28നു സമാപിക്കും. കേരള പ്രവാസി സംഘം സമ്മേളനം 20ന് കുറ്റ്യാടി∙ കേരള പ്രവാസി സംഘം കുന്നുമ്മൽ ഏരിയ സമ്മേളനം സെപ്റ്റംബർ 20ന് കുറ്റ്യാടിയിൽ നടത്താൻ സ്വാഗത സംഘ രൂപീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]