കോഴിക്കോട് ∙ കേരള സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തെ ഹജ് ട്രെയിനർമാരായി പ്രവർത്തിക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്കുള്ള അഭിമുഖം ജൂലൈ 30, 31 തീയതികളിൽ കരിപ്പൂർ ഹജ് ഹൗസിലും ഓഗസ്റ്റ് 2 ന് കണ്ണൂരിലും ഓഗസ്റ്റ് 5 ന് എറണാകുളത്തുമായി നടക്കും. ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെ കോപ്പി, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം (ഹജ്, പരിചയം) താഴെ പറയുന്ന ഷെഡ്യൂൾ പ്രകാരം നിശ്ചിത സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകണം.
അഭിമുഖം സംബന്ധിച്ച അറിയിപ്പ് അപേക്ഷയിൽ നൽകിയ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കും.
മലപ്പുറം ജില്ലയിൽ നിന്നുള്ള അപേക്ഷകർ:
കേരള സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസ്, ഹജ് ഹൗസ്, മലപ്പുറം ജില്ല
ജൂലൈ 30 ന് രാവിലെ 10 ന്
കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ള അപേക്ഷകർ:
കേരള സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസ്, ഹജ് ഹൗസ്
ജൂലൈ 31 ന് രാവിലെ 10 ന്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള അപേക്ഷകർ:
കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയം, സിവിൽ സ്റ്റേഷൻ, കണ്ണൂർ
ഓഗസ്റ്റ് 2 രാവിലെ 10 ന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള അപേക്ഷകർ:
വഖഫ് ബോർഡ് ഓഫിസ്, കലൂർ, എറണാകുളം
ഓഗസ്റ്റ് 5 രാവിലെ 10 ന്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]