
കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബ് അക്കാദമിക് എക്സലന്‍സ് പുരസ്കാരങ്ങള്‍ നല്കി
കോഴിക്കോട് ∙ ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജന്‍സികളിലെയും മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബ് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആർദ്ര ശങ്കർ, ബിനിറ്റ ആൻ രഞ്ജിത്ത്, ദീപ്ത എ. ആർ.
എന്നീ വിദ്യാർഥികൾക്ക് അക്കാദമിക് എക്സലന്‍സ് പുരസ്കാരങ്ങള്‍ നല്കി. പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈലേഷ് സി.
നായർ പുരസ്കാരങ്ങള്‍ നല്കി. ക്ലബ് പ്രസിഡന്റ് ശ്രീജിത്ത് കടത്തനാട്, സെക്രട്ടറി കെ.ഇ.
ഷിബിന്‍, ട്രഷറര്‍ എ.ആര്. അരുണ്‍, രക്ഷാധികാരി എന്‍.
രാജീവ്, ക്ലബ് അംഗങ്ങളായ പി.എം. മാത്യൂ, അനീഷ്കുമാർ എം.വി., സുനിൽ വർഗീസ്, ഗോപൻ സി.
അനീഷ് കെ.എൽ. എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]