
മലവെള്ളപ്പാച്ചിലിൽ ചാലിയാറിൽ കുത്തൊഴുക്ക്; നദി ഏതുസമയവും കരകവിയുമെന്ന നിലയിൽ
ഫറോക്ക് ∙ ശക്തമായ മഴയ്ക്കൊപ്പമുണ്ടായ മലവെള്ളപ്പാച്ചിലിൽ ചാലിയാറിൽ കുത്തൊഴുക്ക്. ക്രമാതീതമായി ജലനിരപ്പ് ഉയർന്ന നദി ഏതുസമയവും കരകവിയുമെന്ന നിലയായി. നിലമ്പൂർ വനമേഖലയിൽ ശക്തമായ മഴ തുടരുന്നതാണ് ജലനിരപ്പ് പെട്ടെന്നു ഉയരാൻ ഇടയാക്കിയത്.തീവ്ര മഴയ്ക്കൊപ്പം തടയണകൾ തുറന്നു വിട്ടതും പുഴയിൽ വെള്ളം ഉയരുന്നതിനു ആക്കം കൂട്ടി. മലയോര മേഖലയിൽ മഴ തോരാതെ പെയ്യുന്നതിനാൽ പുഴ കവിഞ്ഞു തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നു.രാത്രിയും വലിയ തോതിൽ വെള്ളം കയറുന്നുണ്ട്.
ചാലിയാറിനു നടുവിലുള്ള കരുവൻതിരുത്തി കാക്കാതുരുത്തും പട്ടർമാട് തുരുത്തും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചാലിയാറിലെ മലവെള്ളപ്പാച്ചിലിൽ പന്തീരാങ്കാവ് വില്ലേജ് ഓഫിസിന് സൗത്തിലെ പെരുംതുരുത്തിൽ
പൂർണമായും വെള്ളം കയറിയ നിലയിൽ.
പെരുംതുരുത്തിൽ വെള്ളം കയറി
പന്തീരാങ്കാവ്∙ ചാലിയാറിലെ ജലനിരപ്പ് ഉയർന്നതോടെ പെരുംതുരുത്തിൽ പൂർണമായും വെള്ളം കയറി.
40 ഏക്കറിൽ അധികം വിസ്തീർണമുള്ള തുരുത്തിലെ വളർത്തുമൃഗങ്ങളെയെല്ലാം മാറ്റി. തുരുത്തിന്റെ അരികുകൾ ഇടിയുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]