
കോഴിക്കോട് ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരീക്ഷ
∙ സാങ്കേതിക സർവകലാശാല ഇന്നലെ നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റർ (2024 സ്കീം) പരീക്ഷ ഇന്നു നടക്കും.
കാലാവസ്ഥ
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്.
∙ തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളതീരത്ത് ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
ഒഴിവുകൾ,അഭിമുഖങ്ങൾ
കോഴിക്കോട്∙ ഗവ.മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പിനു കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ അഭിമുഖം 30 നു രാവിലെ 11 നു ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ.
കോഴിക്കോട്∙ ഈസ്റ്റ്ഹിൽ ഗവ.ഫിസിക്കൽ എജ്യുക്കേഷൻ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ അതിഥി അധ്യാപക ഒഴിവിലേക്കുള്ള റാങ്ക് ലിസ്റ്റ് തയാറാക്കാനുള്ള അഭിമുഖം ജൂൺ 4 നു രാവിലെ 10 ന്.
കോഴിക്കോട്∙ ഇരുവള്ളൂർ ജിയുപിഎസ് ജൂനിയർ അറബിക് അധ്യാപക അഭിമുഖം നാളെ രാവിലെ 11ന്.
കോഴിക്കോട്∙ ആഴ്ചവട്ടം ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക അഭിമുഖം 29 നു രാവിലെ 10.30ന്.
കോഴിക്കോട്∙ ജെഡിടി ഇസ്ലാം വിഎച്ച്എസ് സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇംഗ്ലിഷ് (ജൂനിയർ), നോൺ വൊക്കേഷനൽ ടീച്ചർ ഇൻ കൊമേഴ്സ് (ജൂനിയർ), വൊക്കേഷനൽ ടീച്ചർ എച്ച്ഡിടി, വൊക്കേഷനൽ ടീച്ചർ ജിഡിഎ, വൊക്കേഷനൽ ടീച്ചർ എൽടിആർ, എൽടിപിഎം തസ്തികകളിൽ അഭിമുഖം 30 നു രാവിലെ 9.30ന്.
കോഴിക്കോട്∙ കിണാശ്ശേരി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ജിഎഫ്സി തസ്തികയിൽ അഭിമുഖം 29ന് രാവിലെ 11ന്.
കോഴിക്കോട്∙ പള്ളിക്കണ്ടി ഗവ.എൽപി സ്കൂളിൽ അഭിമുഖം 29ന് രാവിലെ 11ന്.
കോഴിക്കോട് ∙ ജിഎച്ച്എസ്എസ് മെഡിക്കൽ കോളജ് ക്യാംപസിൽ (കോവൂർ) എച്ച്എസ്ടി ഹിന്ദി, ഫിസിക്കൽ സയൻസ്, യുപി വിഭാഗം പിഇടി, എഫ്ടിഎം തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഇന്ന് 1.30ന്. 0495 2355327.
അധ്യാപക ഒഴിവ്
കളരാന്തിരി∙ ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ അറബിക് അധ്യാപക അഭിമുഖം നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
നരിക്കുനി ∙ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 29ന് രാവിലെ 11ന്.
നരിക്കുനി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്സ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 31ന് ഉച്ചയ്ക്ക് 2ന്.
പുതുപ്പാടി∙ ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറിയിൽ കൊമേഴ്സ്, ഫിസിക്സ്, ഇംഗ്ലിഷ് (എച്ച്എസ്എസ്ടി), സുവോളജി (എച്ച്എസ്എസ്ടി ജൂനിയർ) വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് ജൂൺ 4 നു രാവിലെ 10 ന് അഭിമുഖം. 9497812070.