
കോഴിക്കോട് ജില്ലയിൽ ഇന്ന് (27-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം തടസ്സപ്പെടും
കോഴിക്കോട്∙ തിരുവമ്പാടി- പുല്ലൂരാംപാറ – ആനക്കാംപൊയിൽ – മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാൽ ഇന്നു മുതൽ ഗതാഗതം പൂർണമായി തടസ്സപ്പെടും.
∙ കൈതപ്പൊയിൽ – കോടഞ്ചേരി – അഗസ്ത്യൻമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സിലോൺ കടവ് പാലം മുതൽ കോടഞ്ചേരി വരെ ടാറിങ് നടക്കുന്നതിനാൽ പ്രവൃത്തി തീരും വരെ ഗതാഗതം പൂർണമായി തടസ്സപ്പെടും.
അവധിക്കാല കോഴ്സ്
കോഴിക്കോട്∙ ഐഎച്ച്ആർഡിയുടെ കീഴിൽ താമരശ്ശേരി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 2 മാസ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 0495–2963244.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8 – 5 പുതുപ്പാടി ആറാം മുക്ക്.
എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച ഇന്ന്
കോഴിക്കോട്∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഇന്നു രാവിലെ 10.30ന് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. വിവരങ്ങൾക്ക് 0495-2370176
സിലക്ഷൻ ട്രയൽസ് ഏപ്രിൽ 7ന്
കോഴിക്കോട്∙ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2025-26 വർഷത്തേക്കുള്ള കായികതാരങ്ങളുടെ ജില്ലാ സിലക്ഷൻ ട്രയൽസ് (അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ) ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ ഏപ്രിൽ 4ന് നടത്തും. സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അന്ന് രാവിലെ 8ന് എത്തണം. 0495–2722593.
റെയിൽവേ ഗേറ്റ് അടച്ചിടും
കോഴിക്കോട്∙ അറ്റകുറ്റപ്പണികൾക്കായി വട്ടാംപൊയിൽ റെയിൽവേ ഗേറ്റ് നാളെ രാവിലെ 6 വരെ അടച്ചിടും.