കോഴിക്കോട് ∙ കോൺവെന്റ് റോഡിലുള്ള സെന്റ് വിൻസെന്റ് ഹോമിൽ ആം ഓഫ് ജോയ് നിർമിച്ച ഔട്ട്ഡോർ സ്റ്റേജും ഇരിപ്പിടങ്ങളും ബുധനാഴ്ച അന്തേവാസികൾക്ക് സമർപ്പിക്കും. ആം ഓഫ് ജോയുടെ 11–ാം വാർഷിക ദിനമായ ബുധനാഴ്ച വൈകിട്ട് 5നാണ് ‘ആനന്ദവന’ത്തിന്റെ ഉദ്ഘാടനം.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓപ്പൺ എയർ സ്റ്റേജിൽ സംഗീത സായാഹ്നവും ഒരുക്കുന്നുണ്ട്.
മൂന്ന് ലക്ഷത്തിൽപരം രൂപയുടെ പദ്ധതി കഴിഞ്ഞ ഒരു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. അന്തേവാസികൾക്ക് ഒത്തുകൂടാനും വിവിധ കലാപരിപാടികൾ നടത്താനും ഉപകരിക്കുന്ന ‘ആനന്ദവനം’ സെന്റ് വിൻസെന്റ് ഹോമിന്റെ നടുവിലായാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനോട് ചേർന്നുള്ള കൊച്ചുകുട്ടികളുടെ പാർക്കും നവീകരിച്ചിട്ടുണ്ട്. നൂറോളം പേർക്ക് ഇരുന്ന് പരിപാടികൾ കാണാവുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയോട് ഇണങ്ങി ചേർന്നുള്ള ആനന്ദവനത്തിൽ ആഘോഷ പരിപാടികളും ക്ലാസുകളും മറ്റും നടത്താൻ സാധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

