കോഴിക്കോട് ∙ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ രംഗവും ഇന്ന് അനുഭവിക്കുന്ന മുരടിപ്പിനും അനിശ്ചിതാവസ്ഥയ്ക്കും പരിഹാരമുണ്ടാക്കാനും കാലത്തിനാവശ്യമായ നവീകരണം സംഭവിക്കാനും ഭരണമാറ്റം അനിവാര്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാൽ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കുന്ന മേഖല വിദ്യാഭ്യാസമായിരിക്കും.
അധ്യാപകർക്കും ജീവനക്കാർക്കും അർഹമായ പരിഗണന കൊടുത്താൽ മാത്രമേ ജനാധിപത്യ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം പൂർണമാകൂ. ദൗർഭാഗ്യവശാൽ ഇടത് സർക്കാർ ഈ കാര്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു.
കരിക്കുലത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്വേഷ പ്രചാരണങ്ങൾക്ക് കരുവാക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ അക്കാദമിക് സമൂഹം ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സിൽവർ ജൂബിലി ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി.ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിച്ചു.
പി.എം.എ സലാം, സി.പി. ചെറിയ മുഹമ്മദ്, ടി.ടി.ഇസ്മായിൽ, കെ.ടി.അബ്ദുൽ ലത്തീഫ്, കല്ലൂർ മുഹമ്മദലി, ഒ.ഷൗക്കത്തലി, ഡോ.
എസ്. സന്തോഷ് കുമാർ, ഡോ.
നിസാർ ചേലേരി, അബ്ദുൽ ജലീൽ പാണക്കാട്, വി.കെ.അബ്ദുറഹിമാൻ, എ.അബൂബക്കർ, പി.സി. മുഹമ്മദ് സിറാജ്, ആർകെ ഷാഫി, ഷമീം അഹമ്മദ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ഭരണഘടനയുടെ വർത്തമാനം’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.
എഴുത്തുകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. അധ്യാപകർ കുട്ടികളിൽ ഭരണഘടനാ മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പുതിയ കാലഘട്ടത്തിൽ കൂടുതലാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.ബി.ലതീബ് കുമാർ, ഡോ. എം.പി.
ഷാഹുൽ ഹമീദ്, ആർ.മൊയ്തു, വി.സജിത, വി.കെ.നാസർ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ആഷിക് ചെലവൂർ, കെ.കെ.
മുഹമ്മദ് അഷ്റഫ്, സി.എ. നുഹ്മാൻ ഷിബിലി, എ.ഷബീറലി, അഷ്റഫ് ചാലിയം, പി.ബഷീർ, അബ്ദു റസാഖ്, അസീസ് നരിക്കലക്കണ്ടി, കെ.ജമാൽ എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

