കോഴിക്കോട് ∙ നടക്കാവ് നാഷനൽ കോളജിൽ നാടക പ്രവർത്തകൻ കെ.വി.വിജേഷ് അനുസ്മരണം നടത്തി. കോളജിലെ പൂർവ വിദ്യാർഥി കൂടിയായ കെ.വി.
വിജേഷിന്റെ ആദ്യ നാടകങ്ങളായ കുറത്തി, ചാർവാകൻ എന്നിവ രൂപം കൊണ്ടത് കോളജ് ക്യാംപസ് കാലഘട്ടത്തിലായിരുന്നുവെന്ന് ആമുഖ പ്രഭാഷണത്തിൽ പ്രിൻസിപ്പൽ പി. സ്വർണകുമാരി അനുസ്മരിച്ചു.
ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളാണ് കെ.വി. വിജേഷിന്റെ നാടകങ്ങളെന്നും സന്ധിയില്ലാത്ത സമരമായിരുന്നു വിജേഷിന് നാടകമെന്നും മുഖ്യപ്രഭാഷണം നടത്തിയ സഹപാഠി കൂടിയായ ഡോ.
രാധാകൃഷ്ണൻ ഇളയിടത്ത് പറഞ്ഞു. തിരക്കഥാകൃത്ത് ജി.എസ്.
അനിൽ, സംവിധായകൻ വിനീഷ് മില്ലേനിയം, സക്കീർ ബാബു, ഗിരീഷ് ഉള്ള്യേരി, എടത്തൊടി മുരളി, ബൈജു മേരിക്കുന്ന്, പ്രഭാശങ്കർ, അജയമോഹൻ, രാജേഷ് ഭാർഗവ കളരി, സുസ്മിത, കോയ നഹാസ്, സഞ്ജയ് മാത്യു എന്നിവർ പ്രസംഗിച്ചു.
∙ കെ.വി. വിജേഷിന് ഇപ്റ്റയുടെ പ്രണാമം
നാടകത്തിനായി ജീവിതം സമർപ്പിച്ച കെ.വി.
വിജേഷിന്റെ ആകസ്മികമായ വേർപാടിൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാ കമ്മിറ്റി പ്രണമമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ.ജി.
രാജൻ അധ്യക്ഷത വഹിച്ചു. ഇപ്റ്റ ദേശീയ വൈ.പ്രസിഡന്റ് ടി.വി.
ബാലൻ, സംസ്ഥാന സെക്രട്ടറി അനിൽ മാരാത്ത്, എക്സിക്യൂട്ടീവ് അംഗം പി.ടി. സുരേഷ്, ജില്ലാ സെക്രട്ടറി സി.പി.
സദാനന്ദൻ, ജില്ലാ കമ്മിറ്റിയംഗം ദിനേശ് ബാബു അത്തോളി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

