തിരുവമ്പാടി∙ ഉരുൾപൊട്ടി ഉഴുതുമറിച്ച നിലയിൽ ഒരു റോഡ്. നിറയെ കുണ്ടും കുഴിയും.
ചെളിയും കൂറ്റൻകല്ലുകളും അടിഞ്ഞുകൂടിക്കിടക്കുന്നു. വാഹന ഗതാഗതം അസാധ്യം.
കാൽനടയാത്രയാകട്ടെ ദുസ്സഹവും. പൂവാറൻതോട്-ചാലിയാർ പിഡബ്ല്യുഡി റോഡിന്റെ നിലവിലെ അവസ്ഥയാണിത്.
കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ, പൂവാറൻതോട്, മേടപ്പാറ പ്രദേശത്തെ ഒട്ടേറെ കർഷക കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് കാലങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്നത്.
സ്കൂൾ വിദ്യാർഥികൾ അനുഭവിക്കുന്നത് തീരാദുരിതം. ആശുപത്രിയിൽ രോഗികളുമായി പോകാൻ നരകയാതന അനുഭവിക്കണം.
കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണേറെയും. ചരക്കുകൾ വിപണികളിലെത്തിക്കുന്നതിന് കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 3 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും തുടർനടപടി വൈകുകയാണ്. നാട്ടുകാരുടെ തീരാസങ്കടത്തിന് ഇതോടെ അറുതിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അധികൃതരുടെ പിടിപ്പുകോടുമൂലം നിർമാണ പ്രവൃത്തികൾക്ക് വൈകുകകയാണ്.
മേടപ്പാറയിൽ നിന്നും ചാലിയാർ റോഡിൽ ഏതാണ്ട് രണ്ട് കിലോമീറ്റർ ഭാഗമാണ് ഏറെ തകർന്നുകിടക്കുന്നത്.
ഓഫ്റോഡായതിനാൽ സഞ്ചാരികൾ വിവിധ വാഹനങ്ങളുമായി റേസിങ്ങിന് ഉപയോഗിക്കുന്നതും തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര റോഡായതിനാൽ ജില്ലാ അതിർത്തിയിലെ നൂറുകണക്കിനു കർഷകർക്ക് ആശ്രയമാകേണ്ട
റോഡ് കൂടിയാണിത്.
പൂവാറൻതോട്, മേടപ്പാറ, ഉടുമ്പുപാറ, ഉറുമി, നായാടംപൊയിൽ, കക്കാടംപൊയിൽ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്നു. കോടമഞ്ഞ് പുതഞ്ഞുകിടക്കുന്ന ഈ പ്രദേശത്ത് സദാസമയവും തണുപ്പാണ്.
റോഡ് വികസിച്ചാൽ വിനോദ സഞ്ചാരമേഖലയിൽ വലിയ കുതിപ്പാകുമെന്ന് നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

