കോഴിക്കോട് ∙ പാഴ്വസ്തുക്കളും പ്ലാസ്റ്റിക്കും മറ്റും കത്തിക്കുന്നത് കത്തിക്കുന്നവർക്കും സമീപവാസികൾക്കും കാൻസറിന് വരെ കാരണമാകുമെന്നതിനാൽ നിയമലംഘനം നടത്തുന്നവർക്കെതിരെ 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം നടപടിയെടുക്കാൻ നഗരസഭയ്ക്ക് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. നിയമം യഥാവിധി നിറവേറ്റണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
ഉത്തരവ് നടപ്പിലാക്കി ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
പൊക്കുന്ന് പട്ടേൽത്താഴം സ്വദേശി തന്റെ അയൽവാസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒവിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയാണ് മാലിന്യം കത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാങ്കാവ് ഹെൽത്ത് ഇൻസ്പെക്ടർ പ്ലാസ്റ്റിക് കത്തിക്കരുതെന്ന് നിർദേശം നൽകിയെങ്കിലും അനുസരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പട്ടേൽത്താഴം സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

