കോഴിക്കോട് ∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിരോധിത പോളിസ്റ്റർ അടങ്ങിയ തുണി ഉപയോഗിക്കുന്നുവെന്ന പരാതിയിൽ നടപടി കർശനമാക്കി തദ്ദേശ വകുപ്പ്. ജില്ലയിൽ ഓപ്പറേഷൻ ഗ്രീൻ സ്വീപ് എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 676 പരിശോധന നടത്തി 1200 കിലോ നിരോധിത ഫ്ലെക്സ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ഇതിന് 1,20,000 രൂപ പിഴ ഈടാക്കി.
പോളി എത്തിലിൻ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള 100 ശതമാനം കോട്ടൺ തുണി എന്നിവ ഉപയോഗിച്ച് മാത്രമേ ബോർഡുകളും ബാനറുകളും ഒരുക്കാൻ പാടുള്ളൂവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ക്യുആർ കോഡ് പതിപ്പിക്കുകയും റീസൈക്കിൾ ലോഗോ, സ്ഥാപനത്തിന്റെ പേര് എന്നിവ ഉൾപ്പെടുത്തുകയും വേണം.
നിരോധിത പോളിസ്റ്റർ മിക്സ്ഡ് തുണി പ്രിന്റിങ്ങിന് ഉപയോഗിക്കുകയും ക്യുആർ കോഡ്, റീ സൈക്ലിങ് ലോഗോ എന്നിവ അനധികൃതമായി പതിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.ടി.രാകേഷ്, ഇന്റേണൽ വിജിലൻസ് ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള ഉൽപന്നങ്ങളാണെന്ന് സ്ഥാനാർഥികൾ ഉറപ്പ് വരുത്തണമെന്ന് അധികൃതർ അറിയിച്ചു. തെറ്റായ ക്യുആർ കോഡ്, ക്യുആർ കോഡ് ഇല്ലാത്ത നിരോധിത ഉൽപന്നങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ 9446700800 എന്ന വാട്സാപ് നമ്പറിൽ അറിയിക്കാം.
അംഗീകൃത ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള പോളി എത്തിലിൻ ഉപയോഗിച്ച ശേഷം ഹരിതകർമ സേനയ്ക്ക് കൈമാറിയാൽ കിലോയ്ക്ക് 5 രൂപ വീതം നൽകും. ∙ ചൊവ്വാഴ്ച പിടികൂടിയത് 550 കിലോ നിരോധിത ഫ്ലെക്സ്
വൻകിട
പ്രിന്റിങ് മെറ്റീരിയൽ വിൽപനശാലകളിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 550 കിലോ നിരോധിത ഫ്ലെക്സ് ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു. രണ്ട് ദിവസങ്ങളിലായി കോർപറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടൺ നിരോധിത ഫ്ലെക്സ് ആണ് പിടിച്ചെടുത്തത്.
തദ്ദേശ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫിസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
പരിശോധനയിൽ ഇന്റേണൽ വിജിലൻസ് ഓഫിസർ എ.എൻ. അഭിലാഷ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ വി.ഡസ്നി, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.
സതീഷ് ബാബു, ഡി.ആർ. രജനി എന്നിവർ പങ്കെടുത്തു.
നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപന ഉടമയ്ക്ക് നോട്ടിസ് നൽകി. പിഴ ചുമത്താൻ പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറി.
പരിശോധന വരുംദിവസങ്ങളിൽ തുടരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

