പന്തീരാങ്കാവ് ∙ നിറയെ ആമ്പൽപൂക്കൾ വിടർന്നു പന്തലിച്ചു ചുവന്ന പരവതാനി വിരിക്കാറുള്ള പതിവ് ഈ വർഷം മാമ്പുഴയിൽ തെറ്റി. നീണ്ടു പരന്ന് പുഷ്പാലംകൃതമായി മാറുന്ന പുഴയുടെ ദൃശ്യം കാണാൻ ധാരാളം പേർ പുഴയോരങ്ങളിൽ എത്തുക പതിവായിരുന്നു.
പക്ഷേ, ഇപ്പോൾ മാമ്പുഴയിൽ പയ്യടിമേത്തൽ മുതൽ കുന്നത്തുപാലം വരെ ഇടതൂർന്ന് പാഴ്ജല സസ്യങ്ങളും മൂർച്ചയുള്ള പുൽക്കൂട്ടങ്ങളും തഴച്ച് വളർന്ന് പുഴയെ വികൃതമാക്കിയിരിക്കയാണ്.
വല്ല സ്ഥലത്തും വെള്ളത്തിൽ അൽപം ഇടം ഒഴിവുണ്ടെങ്കിൽ അവിടെ മാത്രം ആമ്പൽ വളർന്നു പൊങ്ങുന്നുണ്ട്. മഴയും കൂടി പിൻമാറിയാൽ പുഴയിലെ ശേഷിച്ച ഇടങ്ങളിൽ കൂടി കളകൾ നിറയും.
മഴ മാറും മുൻപേ പുഴ ഇളക്കി ബണ്ട് തുറന്ന് വെള്ളവും മാലിന്യവും ഒഴുക്കിക്കളഞ്ഞാൽ മാത്രമേ, നാശത്തിലേക്ക് നീങ്ങുന്ന മാമ്പുഴയ്ക്കു മോചനമേകൂ എന്നു പരിസ്ഥിതി സ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

