വടകര ∙ പുത്തൂരിൽ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം കുത്തിയൊഴുകുന്നു. റോഡിനു നടുവിലും റോഡിന്റെ ഓരത്തുമായി 2 ഇടത്താണ് പൈപ്പ് പൊട്ടിയത്.
സമീപത്ത് പുതിയ കണക് ഷനു വേണ്ടി രണ്ടു ഭാഗം റോഡ് കുഴിച്ച് നന്നാക്കിയപ്പോഴും വെള്ളം പാഴാവുന്ന ഭാഗം കണ്ടില്ലെന്നു നടിച്ചു. അഞ്ചു മാസം മുൻപാണ് റോഡിനു നടുവിലെ പൈപ്പ് പൊട്ടിയത്. ഇത് നന്നാക്കാത്തു കൊണ്ട് 2 മാസമായതോടെ റോഡിന്റെ പകുതി ഭാഗം വലിയ കുഴിയായി.
ഇതിന്റെ ബാക്കി ഭാഗത്ത് ഇന്നലെയും പൊട്ടലുണ്ടായി. ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
ജലധാര പോലെ വെള്ളം ചീറ്റുന്നതു കൊണ്ട് ബൈക്ക് യാത്രികരുടെ മേൽ പതിക്കുകയാണ്.
ഇതിന്റെ സമീപത്ത് റോഡിന്റെ ഒരു ഭാഗത്ത് ഒരു മാസമായി പൈപ്പ് പൊട്ടി വെളളം ഒഴുകുന്നു. പൊട്ടിയ ഭാഗം വലിയ കുഴിയായി.
ഉടൻ നന്നാക്കിയില്ലെങ്കിൽ ബാക്കി ഭാഗവും തകരും. റോഡ് വീതി കൂട്ടിയപ്പോൾ പൈപ്പുകൾ അരികിലേക്ക് മാറ്റാത്തതാണ് പുത്തൂരിലെ പ്രശ്നം.
നേരത്തേ ഈ ഭാഗത്ത് 4 ഇടത്തും ഏകനൊന്തത്ത് 3 ഇടത്തും റോഡരികിലെ പൈപ്പ് പൊട്ടി ഒരു വർഷമായപ്പോഴാണ് നന്നാക്കിയത്. ആഴ്ചയിൽ 3 ദിവസം വിതരണമുള്ള ദിവസങ്ങളിൽ വൻ തോതിലാണ് ജലം പാഴാവുന്നത്. പ്രശ്നം വാർഡ് കൗൺസിലർമാരും നാട്ടുകാരും ജല അതോറിറ്റിയെ പല തവണ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

