പേരാമ്പ്ര ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി പേരാമ്പ്രയിൽ ഉണ്ടായ സ്ഫോടനം സിപിഎം തിരക്കഥയാണെന്നു ഷാഫി പറമ്പിൽ എംപി. അങ്ങനെ ഒരു സ്ഫോടനം നടന്നില്ല എന്നത് എല്ലാവർക്കും അറിയാം.
പൊലീസിലെ ഗുണ്ടകൾ തന്റെ മൂക്കിന്റെ പാലം അടിച്ചു തകർത്തതിൽനിന്നു രക്ഷപ്പെടാൻ സിപിഎമ്മും പൊലീസും ചേർന്ന് ഉണ്ടാക്കിയ തിരക്കഥയാണ് അത്.
ശബരിമലയിലെ സ്വർണം കടത്താൻ ദേവസ്വം പ്രസിഡന്റ് തന്നെ നേതൃത്വം നൽകിയത് വിരോധാഭാസമാണ്. അയ്യപ്പന്റെ പൊന്ന് അടിച്ചു മാറ്റിയവർക്കു താക്കീതു നൽകാൻ കേരളത്തിലെ ജനങ്ങൾ തയാറാകണം.
ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ സ്ഥാനാർഥി ഷിനോയി അടയ്ക്കാപ്പാറയുടെ തിരഞ്ഞെടുപ്പ് കൺവൻഷനും ഡിവിഷൻ പരിധിയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളുടെ പരിചയപ്പെടുത്തലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയർമാൻ സത്യൻ കടിയങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം.ജോർജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്, മേപ്പയൂർ ഡിവിഷൻ സ്ഥാനാർഥി മുനീർ എരവത്ത്, പി.കെ.രാഗേഷ്, ടെന്നിസൻ ചാത്തങ്കണ്ടം, ആർ.കെ.മുനീർ, ഇ.അശോകൻ, വിജയൻ ചാത്തോത്ത്, ടി.കെ.ഇബ്രാഹിം, കെ.എ.ജോസുകുട്ടി, രാജൻ മരുതേരി, രാജേഷ് കീഴരിയൂർ, രാജീവ് തോമസ്, കല്ലൂർ മുഹമ്മദലി, സുരേഷ് വാളൂർ, ടി.പി.ചന്ദ്രൻ, പി.സി.രാധാകൃഷ്ണൻ, ബാബു തത്തക്കാടൻ എന്നിവർ പ്രസംഗിച്ചു.
ആയിരങ്ങൾ പങ്കെടുത്ത റോഡ്ഷോയും നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

