കോഴിക്കോട് ∙ ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റ് സീസൺ 5 സംഘാടക സമിതി രൂപീകരിച്ചു. ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെടിഐഎൽ) ചെയർപഴ്സൻ എസ്.കെ.സജീഷ് പരിപാടി വിശദീകരിച്ചു.
ബേപ്പൂരിലെ പ്രധാന വേദികളിലായി ഡിസംബർ അവസാനവാരമാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജല കായിക മത്സരങ്ങളും പ്രദർശനങ്ങളും, കലാപരിപാടികൾ, ഭക്ഷ്യമേള, കര, നാവിക സേനകളുടെ അഭ്യാസപ്രകടനങ്ങൾ, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയവ നടക്കും.
ചടങ്ങിൽ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ പി.സി.രാജൻ അധ്യക്ഷയായി.
ഫറോക്ക് മുനിസിപ്പൽ ചെയർപഴ്സൻ എൻ.സി.റസാക്ക്, കോർപറേഷൻ കൗൺസിലർമാരായ കെ.രാജീവ്, കെ.സുരേഷ്, വി.നവാസ്, ടി.രജനി, ഗിരിജ, പി.കെ.ഷമീന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ, സബ് കലക്ടർ ഗൗതം രാജ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ, എഡിഎം സി.മുഹമ്മദ് റഫീഖ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ, ഡിടിപിസി സെക്രട്ടറി ഡോ.
ടി.നിഖിൽ ദാസ്, നമ്മൾ ബേപ്പൂർ അധ്യക്ഷൻ ടി.രാധാ ഗോപി തുടങ്ങിയവർ സംബന്ധിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയും മന്ത്രി എ.കെ.ശശീന്ദ്രൻ, മേയർ ഡോ.
ബീന ഫിലിപ്, എം.കെ.രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പി.ടി.എ.റഹീം, മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ എന്നിവർ രക്ഷാധികാരികളായുമുള്ള 1001 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ചെയർമാനാകും. 20 സബ് കമ്മിറ്റികൾക്കും രൂപം നൽകി.
കഴിഞ്ഞ ബേപ്പൂർ വോട്ടർ ഫെസ്റ്റിന്റെ ഭാഗമായി പ്രവർത്തിച്ച ബീച്ച് ശുചീകരണ തൊഴിലാളികളെ വേദിയിൽ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

