കോഴിക്കോട് ∙ മുക്കുപണ്ടം പണയം വച്ച് 90,000 രൂപ കൈപ്പറ്റിയ കേസിൽ യുവാവ് അറസ്റ്റിൽ. ചാത്തമംഗലം എൻഐടി സ്വദേശി പൂമംഗലത്ത് വീട്ടിൽ ധനേഷിനെ (48) ആണ് കസബ പൊലീസ് പിടികൂടിയത്.
ശനിയാഴ്ച കല്ലായി റോഡിലെ ശ്രീ രാം ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് പ്രതി 11.300 ഗ്രാം തൂക്കമുള്ള വ്യാജ സ്വർണ വള പണയം വച്ച് 90,000 രൂപ കൈപ്പറ്റിയത്. വള പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് സംശയം തോന്നിയ ജീവനക്കാരൻ പ്രതിയെ തടഞ്ഞു വയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ കസബ പൊലീസ് സംഘം പ്രതി പണയം വച്ചത് വ്യാജ സ്വർണം ആണോ എന്നറിയാനായി തൊട്ടടുത്തുള്ള ഹാൾ മാർക്കിങ് സെന്ററിൽ തൊണ്ടിമുതൽ എത്തിച്ചു പരിശോധന നടത്തി.
പരിശോധനയിൽ സ്വർണം അല്ലെന്നു കണ്ടെത്തി. തുടർന്ന് പ്രതിയെ പണയം വയ്ക്കാൻ കൊണ്ടുവന്ന മുക്കുപണ്ടം സഹിതം കസ്റ്റഡിയിലെടുത്തു.
പ്രതി മറ്റെവിടെയെങ്കിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

