തിരുവനന്തപുരം∙ കഴിഞ്ഞവർഷം പരുക്കു കാരണം മത്സരിക്കാനാകാത്തതിന്റെ സങ്കടം ഇത്തവണ സ്വർണം നേടിയാണ് അനന്യ അനിൽ തീർത്തത്. സബ് ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ 27.97 മീറ്റർ എറിഞ്ഞാണു പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ഈ എട്ടാം ക്ലാസ് വിദ്യാർഥിയുടെ നേട്ടം. അയൽവാസി കൂടിയായ ത്രോ പരിശീലകൻ ഡോണി പോളിന്റെ മക്കൾ ഷോട്ടിലും ഡിസ്കസിലും മത്സരിക്കുന്നതു കണ്ടാണ് അനന്യ വളർന്നത്. ഡോണി തന്നെയാണ് പരിശീലകൻ. കഴിഞ്ഞവർഷം ഷോട്പുട്ടിൽ സംസ്ഥാനതലത്തിൽ വെള്ളി നേടാനായെങ്കിലും പരുക്കിനെ തുടർന്നു ഡിസ്കസ് ത്രോയിൽ മത്സരിച്ചിരുന്നില്ല.
പുല്ലൂരാംപാറ ഇരുമ്പകം ശ്രീനിലയത്തിൽ കെ.ബി.അനിൽകുമാറിന്റെയും സൗമ്യ അനിലിന്റെയും മകളാണ്. സബ്ജൂനിയർ ഷോട്പുട്ടിലും മത്സരിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

