താമരശ്ശേരി∙ അമ്പായത്തോട് സ്വകാര്യ കോഴിയറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 4 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പൻപൊയിൽ തച്ചറക്കൽ ഷഫീഖ് (35), കൂടത്തായി കരിമ്പാലകുന്ന് ചെറുവിളയിൽ ജിതിൻ വിനോദ് (19), കൂടത്തായി ബസാർ ഒറ്റപ്ലാക്കിൽ മുഹമ്മദ് ബഷീർ (44),താമരശ്ശേരി വെഴുപ്പൂർ കാരക്കുന്നുമ്മൽ ഷബാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റോഡ് ഉപരോധത്തിൽ മാത്രം പ്രതികളായ മുഹമ്മദ് ബഷീർ, ഷബാദ് എന്നിവരെ ഇന്നലെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റു 2 പേരെ റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ.ബൈജുവിനെയും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിലും താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാറിനെ ആക്രമിച്ച കേസിലുമാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ ആകെ 9 പേർ പിടിയിലായി.
കൂടത്തായി പൂവോട്ടിൽ ചീനിക്കൽ സി.ഷഫീർ (33), താമരശ്ശേരി അമ്പലമുക്ക് പുൽപറമ്പിൽ മുഹമ്മദ് (53), മലപ്പുറം മഞ്ചേരി പുൽപറ്റ സെയ്ഫുല്ല (34), കൂടത്തായി ബസാർ ആലപ്പുറായിൽ എ.പി.റഷീദ് (53), താമരശ്ശേരി ചുണ്ടക്കുന്ന് കിണറുള്ളകണ്ടി കെ.എൻ.ബാവൻ കുട്ടി എന്നിവരാണ് നേരത്തെ പിടിയിലായത്. അമ്പായത്തോട് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 8 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
പൊലീസ് വിവിധ സംഘങ്ങളായി പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും മിക്ക വീടുകളിലും ആളില്ലാത്ത അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

