കോഴിക്കോട് ∙ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 6.0 ഭാഗമായി കോഴിക്കോട് സായി സെന്ററും കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബും നോക്സസ് ഫിറ്റ്നസ് എംപയർ ജിമ്മും സംയുക്തമായി ചേർന്ന് ‘സൺഡേസ് ഓൺ സൈക്കിൾ’ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബോഡി ബിൽഡർ, ഓൾ ഇന്ത്യ അന്തർ സർവകലാശാല സ്വർണ മെഡൽ ജേതാവും മിസ്റ്റർ കേരളയും ആയ സി.കെ.നിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.
കായികക്ഷമതയും വ്യക്തി ശുചിത്വവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഒക്ടോബർ രണ്ടിന് തുടങ്ങി 31 വരെ വിവിധ പരിപാടികൾ സായി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
അതിന്റെ ഭാഗമായാണ് സൈക്കിൾ റാലി നടത്തിയത്. കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബിന്റെ അൻപതോളം സൈക്ലിസ്റ്റുകൾ സൈക്കിൾ റാലിയിൽ പങ്കെടുത്തു.
രാവിലെ കോർപറേഷൻ ഓഫിസിന് എതിർവശത്തു നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി ഗാന്ധി സ്ക്വയർ വരയ്ക്കൽ ബീച്ച് ഭട്ട് റോഡ് ബീച്ച് വഴി തിരിച്ച് കോർപറേഷൻ ഓഫിസിനു മുന്നിൽ സമാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

