ലോകായുക്ത സിറ്റിങ്:
കോഴിക്കോട്∙ ഇന്നലെ നടന്ന ലോകായുക്ത സിറ്റിങ്ങിൽ 18 കേസുകൾ പരിഗണിച്ചു. ഒരു കേസ് തീർപ്പാക്കി.
ഉപ ലോകായുക്ത വി.ഷെർസി പരാതികൾ പരിഗണിച്ചു. നവംബർ 27ന് അടുത്ത സിറ്റിങ് നടക്കും.
ബേബി ആശുപത്രിയിൽ രോഗ നിർണയ ക്യാംപ്
കോഴിക്കോട്∙ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 28നു രാവിലെ 9 മുതൽ 1 വരെ സൗജന്യ പീഡിയാട്രിക് ഓർത്തോപീഡിക് ആൻഡ് സ്കോളിയോസിസ് രോഗനിർണയ ക്യാംപ് നടത്തും.
വക്രപാദം (ക്ലബ്ഫൂട്ട്), കുട്ടികളുടെ ഇടുപ്പ്, സന്ധി രോഗങ്ങൾ, നട്ടെല്ല് വളവ്(സ്കോളിയോസിസ്), നട്ടെല്ല്പിളർപ്പ് (സ്പൈനബിഫിഡ), കൈകാലുകളുടെ വൈകല്യം, കുട്ടികളിലെ ഒടിവ്, സ്പോർട്സ് പരുക്കുകൾ, സെറിബ്രൽ പാൾസി എന്നിവയിൽ രോഗനിർണയം നടക്കും. ക്യാംപിൽ നിർദേശിക്കുന്ന അൾട്രാസൗണ്ട് സ്കാൻ, എക്സ്റേ എന്നിവയ്ക്കും തുടർ ചികിത്സകൾക്കും ഡിസ്കൗണ്ട് നൽകും. സൗജന്യ പരിശോധന ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം.
95260 55566
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8– 5 വരെ കുട്ടമ്പൂർ സ്കൂൾ പരിസരം. ∙ 9– 5 എആർ ക്യാംപ് റോഡ് പരിസരം.
∙ 9– 6 പള്ളിത്താഴം, ഭരതൻ ബസാർ, കെസി റോഡ് പരിസരങ്ങൾ.
ജോലി ഒഴിവ്: അഭിമുഖം 29ന്
കോഴിക്കോട്∙ സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ 29ന് 10.30ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിൽ ഇന്റർവ്യൂ. ഓപറേഷൻ മാനേജർ, ഡെസ്ക്ടോപ് സപ്പോർട്ട് എൻജിനീയർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, സബ്ജക്റ്റ് മാറ്റർ എക്സ്പേർട്ട്, ക്വാളിറ്റി ഓഡിറ്റർ, ടീം മാനേജർ, ഫിനാൻഷ്യൽ കൺസൽറ്റന്റ്, ക്ലാർക്ക് തസ്തികകളിലാണ് ഒഴിവ്. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. 0495 -2370176, 2370178.
അധ്യാപക ഒഴിവ്
വടകര∙ പുത്തൂർ ഗവ.എച്ച്എസ്എസിൽ എച്ച്എസ്ടി നാച്വറൽ സയൻസ് തസ്തികയിൽ കൂടിക്കാഴ്ച ഇന്ന് 10ന്.
വുമൻ ഫസിലിറ്റേറ്റർ
വടകര∙ ഏറാമല പഞ്ചായത്ത് കമ്യൂണിറ്റി വുമൻ ഫസിലിറ്റേറ്ററെ നിയമിക്കുന്നു.
അവസാന തീയതി ഒക്ടോബർ 10.
കൂടിക്കാഴ്ച 29ന്
തൊട്ടിൽപാലം∙ കാവിലുംപാറ ഗവ ഹൈസ്കൂളിൽ എച്ച്എസ് സോഷ്യൽ സയൻസ് വിഭാഗത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 29നു 10ന്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]