ചെറുവണ്ണൂർ∙ കുണ്ടായിത്തോട്ടിൽ നീരൊഴുക്കു തടസ്സപ്പെട്ടതോടെ പാലാറ്റിപ്പാടം പാടശേഖരത്തിൽ പുഞ്ചക്കൃഷി പ്രതിസന്ധിയിൽ. വയലിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ 12 ഏക്കറിൽ കൃഷിയിറക്കാൻ കഴിയാതെ ആശങ്കയിലാണു നെൽക്കർഷകർ.
കോർപറേഷൻ ചെറുവണ്ണൂർ–നല്ലളം മേഖലയിൽ പുഞ്ചക്കൃഷി ഇറക്കുന്ന ഏക പാടശേഖരത്തിലാണു ദുരവസ്ഥ.
ശാരദാമന്ദിരം, കൊയപ്പറമ്പ്, മുറിയമ്പത്ത്, കോട്ടലാട, പാലാറ്റിപ്പാടം പ്രദേശങ്ങളിൽ നിന്നു പാടശേഖരത്തിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം കുണ്ടായിത്തോട്ടിലൂടെയാണു ചീർപ്പ് പാലം വഴി ചാലിയാറിൽ ചേരുന്നത്. കുണ്ടായിത്തോട് അങ്ങാടിയിൽ ദേശീയപാതയ്ക്കു കുറുകെയുള്ള കലുങ്കിന്റെ അടിയിൽ ചണ്ടി അടിഞ്ഞു കൂടിയതാണ് ഒഴുക്കു തടസ്സപ്പെടുത്തുന്നത്.
വലയിൽനിന്നു വെള്ളം ഒഴിയാത്തതു പുഞ്ചക്കൃഷിക്കു പ്രതിസന്ധിയാണെന്നു പാടശേഖര സമിതി കൃഷിഭവനിലും കോർപറേഷൻ അധികൃതരെയും അറിയിച്ചിട്ടുണ്ട്.
എന്നിട്ടും തോട്ടിൽ ഒഴുക്ക് പുനഃസ്ഥാപിക്കാൻ നടപടി നീളുകയാണ്. വെള്ളക്കെട്ട് കാരണം കൃഷി മുടങ്ങിയ വയലിൽ പുല്ല് പടർന്നു.
നവംബറിൽ നടീൽ നടത്താൻ ഇപ്പോൾ വയൽ കന്നുപൂട്ടി നിലമൊരുക്കണം. വെള്ളം കെട്ടിനിൽക്കുന്നതിനാൽ വിത്തിടാൻ കഴിയില്ലെന്നു കർഷകർ പറയുന്നു.
പാലാറ്റിപ്പാടം പാടശേഖരത്തിലെ 19 കണ്ടങ്ങളിലായി ജ്യോതി, ഉമ ഇനം വിത്തുകൾ ഉപയോഗിച്ചാണു പുഞ്ചയിറക്കാറുള്ളത്. 90–110 മൂപ്പിൽ കൊയ്തെടുക്കേണ്ട
കൃഷിക്ക് അടുത്ത മാസം വിത്തിടണമെന്നും നിലവിലെ അവസ്ഥയിൽ ഇതു സാധ്യമാകില്ലെന്നും പാലാറ്റിപ്പാടം പാടശേഖര സമിതി സെക്രട്ടറി പുല്ലൂർ ജെമിനികുമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]