ഫറോക്ക്∙ മാവേലി സ്റ്റോറുകളിൽ അരി ക്ഷാമം, ഉപജില്ലയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. മിക്ക സ്കൂളുകളിലും അരി സ്റ്റോക്കില്ല.
വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ നെട്ടോട്ടത്തിലാണ് പ്രധാനാധ്യാപകർ. അരി അധികം സ്റ്റോക്കുള്ള സ്കൂളുകളിൽ നിന്ന് എത്തിച്ചാണ് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.
എഇഒ ഓഫിസ് വഴി മാവേലി സ്റ്റോറുകളിലേക്ക് ഇന്റന്റ് നൽകിയാണു സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിന് അരി എത്തിക്കുന്നത്.
ഈ മാസം ഇതുവരെ തീരെ അരി കിട്ടിയിട്ടില്ല. പ്രധാനാധ്യാപകർ മാവേലി സ്റ്റോറുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ആഴ്ചകളായി. എന്നിട്ടും അരി ലഭ്യമാക്കാൻ നടപടി നീളുകയാണ്.
ഏതെല്ലാം സ്കൂളുകളിൽ അധികം അരി സ്റ്റോക്കുണ്ടെന്നു തിരയുകയാണു പ്രധാനാധ്യാപകർ. അധികം സ്റ്റോക്കുള്ള സ്കൂളുകളിൽ ചെന്നു സ്വന്തം ചെലവിൽ വേണം അരി എത്തിക്കാൻ.
ഇതു പ്രധാനാധ്യാപകർക്ക് ബാധ്യതയായി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഫറോക്ക് ഉപജില്ലയിൽ സർക്കാർ–എയ്ഡഡ് മേഖലയിൽ എഴുപതോളം സ്കൂളുകളുണ്ട്. ഇവിടങ്ങളിൽ മിക്കയിടത്തും അരി സ്റ്റോക്കില്ല. സ്കൂളുകളിൽ അരി ലഭ്യമാക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വരും ആഴ്ചയിൽ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]