
കോഴിക്കോട് ∙ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 നോട് അനുബന്ധിച്ച് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിലായി കോഴിക്കോട് നാടകോത്സവത്തിന് അരങ്ങൊരുങ്ങുന്നു. ടൗൺഹാളിൽ എം.ടി.വാസുദേവൻ നായരുടെ ചിരസ്മരണയ്ക്ക് സർഗാഭിവാദ്യമായി സബർമതി ഒരുക്കിയ ‘എംടി, എഴുത്തിന്റെ ആത്മാവ്’ ദൃശ്യശിൽപത്തോടെയാണ് നാടകോത്സവത്തിന് തുടക്കമാകുക.
എംടിയുടെ രചനകളിലെ കഥാപാത്രങ്ങളും മുഹൂർത്തങ്ങളും നിറഞ്ഞു നിൽകുന്നതാണ് സബർമതി തിയറ്റർ വില്ലേജ് അവതരിപ്പിക്കുന്ന നാടകം.
അടിച്ചമർത്തലിന്റെയും അരികുവൽക്കരണത്തിന്റെയും കഥ പറയുന്ന ‘തങ്കനാട്ടം’ രണ്ടാം ദിനം അരങ്ങിലെത്തും. നന്മ പെരുമണ്ണയുടെ നേതൃത്വത്തിൽ ഗിരീഷ് കളത്തിൽ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ ക്ഷേത്രമുറ്റങ്ങളിൽ ദൈവവേഷം കെട്ടിയാടുന്ന തങ്കൻ എന്ന ആട്ടക്കാരന്റെ മനോവ്യഥയാണ് പറയുന്നത്.
ശേഷം ഛന്ദസ്സ് സംവിധാനം ചെയ്ത ‘എസ്കേപ്പ്’ നാടകവും അരങ്ങേറും. കോഴിക്കോട് രംഗഭാഷയുടെ ‘മിഠായിത്തെരുവ്’ മൂന്നാം ദിനം അവതരിപ്പിക്കും.
രാജീവൻ മമ്മിളിയാണ് സംവിധാനം. അവസാന ദിവസം നിഴൽപ്പാവക്കൂത്തും അരങ്ങേറും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്.
ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒൻപതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാൾ, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺഹാൾ, ബേപ്പൂർ, സർഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരർ വിവിധ പരിപാടികൾ അവതരിപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]