
താമരശ്ശേരി ∙ ചുരത്തിൽ ഏഴാം വളവിനും എട്ടാം വളവിനുമിടയിൽ ലോറി കേടായി കുടുങ്ങി ഗതാഗത തടസ്സമുണ്ടായി. ചൊവ്വാഴ്ച വൈകിട്ടാണ് ലോറി ചുരം റോഡിൽ കേടായത്.
രാത്രി എഴുമണിയോടെ ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായി. രാവിലെ ചുരം റോഡിൽ ഒരു ലോറി ഓവുചാലിലേക്ക് മറിഞ്ഞിരുന്നു.
റോഡിന്റെ ഒരു വശത്തേക്കാണ് മറിഞ്ഞതെന്നതിനാൽ രാവിലെ ഗതാഗതത്തെ അതു ബാധിച്ചില്ല.
തിങ്കളാഴ്ച വൈകിട്ട് ചുരം റോഡിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി ആറു വാഹനങ്ങളിലിടിച്ച് കാറിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതതടസ്സമുണ്ടായിരുന്നു.
ഓണാവധിയും വിനോദസഞ്ചാര സീസണും അടുക്കുന്ന സാഹചര്യം മുൻനിർത്തി മുൻപ് നടപ്പാക്കുന്നതു പോലെ തിരക്കുള്ള സമയത്ത് ചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചുരം റോഡിൽ പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നു. ചുരത്തിന്റെ മുകൾഭാഗമായ ലക്കിടിയിലും താഴ്വാരമായ അടിവാരത്തും 24 മണിക്കൂറും റിക്കവറി ക്രെയിൻ സൗകര്യമൊരുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]