
കോഴിക്കോട് ∙ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മാവേലി യാത്രയുടെ ഫ്ലാഗ് ഓഫ് കലക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു. ഓണാഘോഷ പരിപാടികൾ ഹരിതചട്ടം പാലിച്ച് നടത്തുന്നതിനും പൊതു-സ്വകാര്യ പരിപാടികളിൽ ഹരിതചട്ടം പാലിക്കുന്നതിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് യാത്ര.
‘വൃത്തിയുടെ ചക്രവർത്തി’യെന്ന മുദ്രാവാക്യത്തോടെയുള്ള ക്യാംപെയ്നിന്റെ അഞ്ചു ദിവസത്തെ വാഹനയാത്രയ്ക്കാണ് സിവിൽ സ്റ്റേഷനിൽ തുടക്കമായത്.
ഓണക്കാലത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ ഉപയോഗിച്ച് ഹരിതചട്ടം പാലിച്ച് പരിപാടികൾ നടത്തുന്നതിനും പൊതുജനങ്ങൾക്കിടയിൽ ഹരിത പ്രോട്ടോക്കോൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമാണ് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘മാവേലി യാത്ര’ സംഘടിപ്പിക്കുന്നത്.
പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ മാവേലി ജില്ലയിലുടനീളം സഞ്ചരിച്ച് ബോധവൽക്കരണം നടത്തും. സ്കൂൾ, കോളജ്, മാർക്കറ്റുകൾ, പഞ്ചായത്തുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളെല്ലാം സന്ദർശിക്കും.
സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജു, ശുചിത്വ മിഷൻ അസി. കോഓർഡിനേറ്റർ സി.കെ.
സരിത്ത്, പ്രോഗ്രാം ഓഫിസർ ജ്യോതിഷ്, ജില്ലാ റിസോഴ്സ് പേഴ്സൺ കെ.പി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]