
കോഴിക്കോട്∙ ഇന്ന് അത്തം. മനസ്സിലും റീൽസിലും പൂവിളികളുയരുകയായി.
നാട്ടിലും നഗരത്തിലും ആർപ്പുവിളികൾ ഉയരുകയായി. കവി ചങ്ങമ്പുഴയുടെ ആ കവിതയിലെ ചോദ്യമാണ് നാട്ടിലെങ്ങും അലയടിക്കുന്നത്… ‘‘ ഓണപ്പൂക്കൾ പറിച്ചില്ലേ, നീ ഓണക്കോടിയുടുത്തില്ലേ, പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ? മണി മിറ്റത്താ മാവേലിക്കൊരു മരതകപീഠം വെച്ചില്ലേ?’’ എല്ലാവരും അത്തത്തിനു മുറ്റത്ത് പൂക്കളമിട്ടു തുടങ്ങുകയായി.
അതിനുള്ള പൂക്കളുടെ വരവായിരുന്നു അത്തത്തലേന്ന് നഗരങ്ങളിലെ ഓണക്കാഴ്ച.
എന്തൊരാവേശം. കോഴിക്കോട് പാളയത്തെ പൂക്കടകളിൽ ഇന്നലെ ചാക്കുകണക്കിനു പൂക്കൾ എത്തി. പാളയം തളി റോഡിൽ മാരിയമ്മൻ ക്ഷേത്രത്തെരുവിൽ കടകളെല്ലാം താൽക്കാലികമായി പൂക്കളുടെ മൊത്തക്കച്ചവട
കടകളായി മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പൂക്കച്ചവടത്തിനുള്ള പൂക്കൾ ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.
‘‘ ഓണക്കാലവും വിനായക ചതുർഥിയും ആയതിനാൽ പൂക്കച്ചവടം ചൂടുപിടിച്ചു കഴിഞ്ഞു.
ഈയാഴ്ച മുതൽ പൂക്കള മത്സരം വരികയാണ്.’’മാരിയമ്മൻകോവിൽ–തളി റോഡിലെ ശ്രീധർമശാസ്താ ഫ്ലവർ ബസാറിലെ സി.എസ്.ബാബുരാജ് പറഞ്ഞു. സി.എസ്.ബാബുരാജിന്റെ അമ്മാവൻ പി.ആർ.സുന്ദരന്റെ നേതൃത്വത്തിലാണ് കച്ചവടം.
ഒന്നര പതിറ്റാണ്ടായി ഓണക്കാലത്ത് പൂക്കച്ചവടം നടത്തി വരികയാണ് ഇവർ.‘‘
ഗുണ്ടൽപ്പേട്ട്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് പൂക്കൾ വരുന്നത്. ഇത്തവണ തോവാളയിൽനിന്നുള്ള പൂക്കളും എത്തിയിട്ടുണ്ട്.
ഇത്തവണ കാലാവസ്ഥ നല്ലതായിരുന്നു. അതുകൊണ്ട് നല്ല പൂക്കളാണ്.
വിലയും അധികമില്ല. വിനായക ചതുർഥി കഴിയുന്നതോടെ വില ഇനിയും കുറയാനാണ് സാധ്യത.’’ ബാബുരാജ് പറഞ്ഞു.മഞ്ഞച്ചെട്ടിയും ചെണ്ടുമല്ലിയുമടക്കം ചാക്കുകണക്കിന് പൂക്കളാണ് എത്തിയത്.
ആദ്യ ദിവസമായ ഇന്നലെ കിലോക്കണക്കിന് പൂക്കൾക്കുള്ള ഓർഡറുകളാണ് എത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]