കോടഞ്ചേരി ∙ ‘‘ഇവിടെ കേരളത്തിൽ എല്ലാവരുടെയും മുഖത്ത് പുഞ്ചിരിയുണ്ട്. യക്രെയ്നിൽ, എന്റെ നാട്ടിൽ ആരും ചിരിക്കാറില്ല.
എല്ലാവരും സങ്കടത്തിലും ആശങ്കയിലുമാണ്.’’ഓക്സാന ഷെവ്ചെങ്കോ ചെറുപുഞ്ചിരിയോടെ പറഞ്ഞു. യുദ്ധങ്ങൾ അസ്വസ്ഥത പടർത്തുന്ന യുക്രെയ്നിൽനിന്ന് കോടഞ്ചേരിയിലെത്തി കയാക്കിങ്ങിൽ ഒന്നാംസ്ഥാനം നേടിയ ഓക്സാനയ്ക്ക് പറയാനുള്ളതു കേരളത്തിലെ കയാക്കിങ്ങിന്റെ ആവേശോജ്വലമായ കഥയാണ്.
രണ്ടാഴ്ച മുൻപ് വിനോദസഞ്ചാരിയായി കോഴിക്കോടിന്റെ മലയോരഗ്രാമമായ കോടഞ്ചേരിയിലെത്തിയ ഓക്സാന ഇവിടെവച്ചാണ് കയാക്കിങ് തന്ത്രങ്ങൾ പഠിച്ചത്.
കയാക്കിങ് വൈദഗ്ധ്യം സ്വന്തമാക്കാൻ ഇനിയും ഒരു മാസം കോടഞ്ചേരിയിൽ താമസിച്ചു പഠിച്ചശേഷമേ ഓക്സാന മടങ്ങൂ. യുഎസിൽ മാനവവിഭവശേഷി വിദഗ്ധയായി ജോലി ചെയ്തിരുന്ന ഓക്സാന ആറുവർഷം മുൻപാണ് ജോലി ഉപേക്ഷിച്ചത്.
ഇന്നലെ വനിതകളുടെ ബോട്ടർക്രോസ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]