
വടകര∙ നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച നാരായണ നഗറിലെ ഹോളിഡേ മാൾ ഉദ്ഘാടനം നടത്തിയിട്ട് 10 വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല.19 വർഷം മുൻപ് കരാർ ഒപ്പിട്ട കെട്ടിടം 25 വർഷം ഹോളിഡേ ഗ്രൂപ്പ് കമ്പനിക്ക് കൈവശം വച്ച ശേഷം നഗരസഭയ്ക്ക് വിട്ടു കൊടുക്കണമെന്നാണ് കരാർ. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയാക്കുകയോ മുറികൾ വാടകയ്ക്ക് നൽകുകയോ ചെയ്തിട്ടില്ല.
വർഷം സ്ഥല വാടകയായി കിട്ടുന്ന 22 ലക്ഷം രൂപ മാത്രമാണ് നഗരത്തിലെ കണ്ണായ ഭൂമിയിൽ 4 ഏക്കർ തൽക്കാലം വിട്ടു കൊടുത്ത നഗരസഭയുടെ വരുമാനം.
ഏറെ ജനകീയ പ്രതിഷേധം ഉയർന്ന കെട്ടിടത്തിന്റെ കാര്യത്തിൽ മാറി വന്ന നഗരസഭകൾ മുഴുവൻ പഴി കേൾക്കുകയാണ്. പ്രതിഷേധത്തിന്റെ മുന ഒടിക്കാനായിരുന്നു 10 വർഷം മുൻപ് അന്നത്തെ പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണൻ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്.
അന്ന് ഒരു മുറിയുടെ താക്കോൽ നൽകുകയും ചെയ്തു. ആർക്കാണ് നൽകിയതെന്നോ ഇവരുമായി കരാർ ഒപ്പിട്ടിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
18 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനായിരുന്നു നഗരസഭയുമായുള്ള ധാരണ.
എന്നാൽ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്തതിനുള്ള ഒരു കോടിയോളം രൂപ പിഴ ഈടാക്കാൻ പോലും നഗരസഭ താൽപര്യം കാണിക്കാത്തത് വിവാദമായി. ഇതിനിടെ കെട്ടിട
നിർമാണത്തിന് സമീപ ഭൂമി കയ്യേറിയ പ്രശ്നവുമുണ്ടായി. സ്വകാര്യ കമ്പനിക്ക് നഗരസഭ നൽകിയ വിട്ടു വീഴ്ച സംബന്ധിച്ച് വിജിലൻസ് കേസ് വരെയായി. പണം മുടക്കിയ കമ്പനിക്ക് ഇതിനകം സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]