
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് സംവരണം വേണം: ഡിഎപിഎൽ
കോഴിക്കോട് ∙ കേരളത്തിൽ ഈ വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡിഎപിഎൽ) സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അവശത അനുഭവിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശങ്ങൾ നേടാനും ഭിന്നശേഷിക്കാർക്ക് വേണ്ടി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുക്കൾ നടപ്പിലാക്കുന്ന പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നിർവഹണം നടത്താനും ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഗുണകരമാകുമെന്നും യോഗം വിലയിരുത്തി.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ മമ്പുറം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കെ കൊളവയൽ സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി സി.കെ.നാസർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
അബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം.ഉമ്മർ, സിദ്ധീഖ് പള്ളിപ്പുഴ, ഇസ്മായിൽ കൂത്തുപറമ്പ്, യൂസഫ് പാലക്കാട്, അലി മുന്നിയൂർ, ബഷീർ കൈനാടൻ, അബ്ദുൽ അസീസ് നമ്പറാത്തുകാര, നജ്മുദ്ധീൻ കൊല്ലം, മുസ്തഫ പൊനമ്പാറ, നൗഷാദ് എസ്എൻ പുരം, അഷ്റഫ് ഈരാറ്റുപേട്ട, ബേബി മുഹമ്മദ്, റഷീദ് വയനാട്, എൻ.സി.മുഹമ്മദ്, ഫത്താഹ് മണ്ണാർക്കാട്, മുഹമ്മദുണ്ണി പാലക്കാട്, ബഷീർ അലി തൃശൂർ, ബക്കർ തേവലക്കര, സുരേഷ്കുമാർ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]