വാണിമേൽ ∙ പഞ്ചായത്ത് പരിധിയിൽ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താനുള്ള പഞ്ചായത്തിന്റെ പരിശ്രമം തുടങ്ങി. തിരികക്കയം, തോണിക്കയം എന്നീ വെള്ളച്ചാട്ടമുള്ള പ്രദേശങ്ങൾ ഡിടിപിസി സെക്രട്ടറി ടി.നിഖിൽദാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.മലയാള മനോരമ സംഘടിപ്പിച്ച ഹലോ സാരഥി ഫോൺ ഇൻ പരിപാടിയിൽ വാണിമേലിനെ ടൂറിസ്റ്റ് ഹബ് ആക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രദീപ്കുമാർ ഉറപ്പു നൽകിയിരുന്നു.
പ്രസിഡന്റിന്റെ അഭ്യർഥന പ്രകാരമാണു വിദഗ്ധ സംഘം ഈ പ്രദേശങ്ങളിൽ സന്ദർശനത്തിനെത്തിയത്.
തിരികക്കയത്തെ വെള്ളച്ചാട്ടം കാണാൻ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്ന് ഒട്ടേറെ പേരാണ് എത്താറുള്ളത്. ഇവിടെയെത്താൻ ഗതാഗതയോഗ്യമായ റോഡില്ലെന്നതു പ്രശ്നമായിരുന്നു.
ഈ പ്രദേശത്തോടു ചേർന്നു ഭൂമിയുള്ള സ്വകാര്യ വ്യക്തികൾ 25 സെന്റ് വീതം സ്ഥലം ടൂറിസം പദ്ധതി നടപ്പിലാക്കുന്ന പക്ഷം സൗജന്യമായി നൽകാമെന്നു സമ്മതിച്ചതായി പ്രസിഡന്റ് ടി.പ്രദീപ്കുമാർ അറിയിച്ചു. പഞ്ചായത്തംഗങ്ങളായ കെ.പി.രാജീവൻ, ടി.കെ.വിജീഷ്, പി.ബി.സൗമ്യ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.ബാബു എന്നിവർ വിദഗ്ധ സംഘത്തെ അനുഗമിച്ചു.
തിരികക്കയം, തോണിക്കയം, മുച്ചങ്കയം, ചന്ദനത്താംകുണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രകൃതി മനോഹാരിത കാണാൻ വിദേശികൾ വരെയെത്താറുണ്ടെങ്കിലും ഈ പ്രദേശങ്ങളെ കോർത്തിണക്കിയുള്ള ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഫലവത്തായിരുന്നില്ല. സർക്കാരിന്റെ സഹായം കൂടി ലഭ്യമായാൽ വൻ വികസനക്കുതിപ്പിനു വഴിയൊരുങ്ങുന്ന ടൂറിസം പദ്ധതി കൊണ്ട് വാണിമേൽ മലയോരം സമ്പന്നമാകും.
മലയാള മനോരമ ഫോക്കസ് പതിപ്പിൽ ഈ സാധ്യതകൾ മുൻപ് അവതരിപ്പിച്ചിരുന്നു.
തുടർന്ന് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദിന്റെയും ടൂറിസം കൗൺസിലിന്റെയും നേതൃത്വത്തിൽ വിശദമായ പരിശോധന നടന്നെങ്കിലും തുടർ പ്രവർത്തനം നിശ്ചലമായി.ഇപ്പോൾ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ മലമ്പ്രദേശങ്ങളിൽ സ്വകാര്യ വാസസ്ഥലങ്ങൾ അടക്കം സജ്ജമായിട്ടുണ്ട്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

