കോഴിക്കോട് ∙ ഏഴാമത് ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രങ്ങളായി പലസ്തീൻ പ്രമേയമായി വരുന്ന രണ്ട് ചിത്രങ്ങൾ. ഹംദി എൽഹുസൈനി സംവിധാനം ചെയ്ത പലസ്തീൻ ചിത്രം ‘അഡാസ് ഫലസ്തീൻ’, മഹ്മൂദ് ഇബ്രാഹിം സംവിധാനം ചെയ്ത ഈജിപ്ഷ്യൻ ചിത്രം ‘ദ് ലാസ്റ്റ് ഡേ’ എന്നിവയാണ് ഉദ്ഘാടന ചിത്രങ്ങൾ.
ഇറാനിയൻ സംവിധായകൻ സൊഹൈൽ പര്യാനി സംവിധാനം ചെയ്ത ‘ദ് പെൻസിൽ’ ആണ് സമാപന ചിത്രം. നവംബർ ആറു മുതൽ ഒൻപതു വരെ കോഴിക്കോട് ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ വിഭാഗങ്ങളിലായി നൂറോളം സിനിമകൾ പ്രദർശിപ്പിക്കും.
ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകർഷണമായ രാജ്യാന്തര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 സിനിമകൾ പ്രദർശിപ്പിക്കും.
മികച്ച ചിത്രത്തിന് അരലക്ഷം രൂപയുടെ കാഷ് അവാർഡും ഉണ്ട്. ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ ഇറാനിയൻ സംവിധായകൻ സൊ ഹൈൽ പര്യാനിയുടെ ആറു സിനിമയും മലയാളി സംവിധായകൻ രാജേഷ് ജെയിംസിന്റെ മൂന്നു ചിത്രങ്ങളും പ്രദർശിപ്പിക്കും.
കൺട്രി ഫോക്കസ് വിഭാഗത്തിൽ 14 ഇറാനിയൻ സിനിമകൾ പ്രദർശിപ്പിക്കും. ബംഗാളി സംവിധായകൻ ഋതിക് ഘട്ടക്കിന്റെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി ഉസ്താദ് അലാവുദ്ദീൻ ഖാനേക്കുറിച്ച് ഋതിക് ഘട്ടക് സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
നദീം നൗഷാദ് കുറേറ്റ് ചെയ്യുന്ന മൂവീസ് ഓൺ മ്യൂസിക് വിഭാഗത്തിൽ മണി കൗളിന്റെ ‘സിദ്ധേശ്വരി’, ഗുൽസാറിന്റെ ‘പണ്ഡിറ്റ് ഭീംസെൻ ജോഷി’ എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും.
ഉദ്ഘാടന ദിവസം പ്രത്യേക പ്രദർശനമായി ബഷീർ കൃതികളെ അവലംബിച്ച് ഡോ. രാജീവ് മോഹൻ സംവിധാനം ചെയ്ത ‘അനൽഹഖ്’, എം.ടി.യുടെ ‘നിർമാല്യം’ സിനിമയുമായി ബന്ധപ്പെട്ട
ഡോക്യുമെന്ററി, മുഹമ്മദ്കുട്ടി സംവിധാനം ചെയ്ത ‘നിർമാല്യം പി.ഒ.’ എന്നിവ പ്രദർശിപ്പിക്കും. കെ.ആർ.
നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂവേവ് ഫിലിം സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രങ്ങളുടെ പ്രത്യേക പാക്കേജും ഉണ്ടായിരിക്കും.
എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് മീറ്റ് ദ് ഡയറക്ടർ പരിപാടി നടക്കും. സംവിധായകരായ ജിജു ആൻ്റണി, ആശ അച്ചി ജോസഫ്, സിനിമാട്ടോഗ്രാഫർ മുഹമ്മദ് എ.
എന്നിവർ അംഗങ്ങളായ ജൂറിയാണ് മത്സര വിഭാഗം സിനിമകളുടെ വിധിനിർണയം നടത്തുന്നത്. നാലുദിവസമായി നടക്കുന്ന മേളയിൽ പത്തോളം ചിത്രങ്ങളുടെ ആദ്യ രാജ്യാന്തര പ്രദർശനത്തിനും അൻപതോളം ചിത്രങ്ങളുടെ ആദ്യ കേരളപ്രദർശനത്തിനും വേദിയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

