കോഴിക്കോട് ∙ പണത്തിനു മുന്നിൽ നയസമീപനങ്ങൾ അടിയറവച്ച സംസ്ഥാന സർക്കാർ കേരള ജനതയെ വഞ്ചിച്ചെന്ന് കെപിഎസ്ടിഎ. രാജ്യത്തിന് ആകെ മാതൃകയായ കേരള മോഡൽ വിദ്യാഭ്യാസത്തെ വർഗീയതയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണ്.
മതനിരപേക്ഷ വിദ്യാഭ്യാസത്തെ ബിജെപി സർക്കാരിന്റെ വർഗീയനയങ്ങൾക്ക് അടിയറ വയ്ക്കാൻ അനുവദിക്കില്ലെന്ന് പിഎം ശ്രീ കരാറിൽ ഒപ്പിട്ട നടപടിക്കെതിരെ കെപിഎസ്ടിഎ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ സംസ്ഥാന സെക്രട്ടറി ടി.
ആബിദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ടി.
ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ.
സുരേഷ്, എം.കൃഷ്ണമണി, ടി. അശോക് കുമാർ, പി.രാമചന്ദ്രൻ, ടി.കെ.
പ്രവീൺ, പി കെ രാധാകൃഷ്ണൻ, കെ.പി. മനോജ് കുമാർ, കെ.എം.സുജേഷ്, സുധീർ ചെരളായി എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

