കട്ടാങ്ങൽ ∙ എൻഐടി ടെക്നോ മാനേജ്മെന്റ് ഫെസ്റ്റ് തത്വ 25 തുടങ്ങി. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ആറായിരത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.
വിവിധ ശിൽപശാലകൾ, ടെക് എക്സ്പോ, ടെക് കോൺക്ലേവ് എന്നിവ നടക്കും. റോബോവാർസ്, നെക്സസ് വിആർ അരീന, ഓട്ടമോട്ടീവ് ഷോ, ഡിസൈൻ ഷോകേസ്, പ്രദർശനം, കലാപരിപാടികൾ എന്നിവ നടക്കും.
ഡിആർഡിഒ എഫ്ടിഎം ഡയറക്ടർ ഡോ.എൻ.രഞ്ജന ഉദ്ഘാടനം ചെയ്തു.
എൻഐടി ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ ഡോ.സത്യാനന്ദ പാണ്ഡ, എൽപിഎസ്സി ശാസ്ത്രജ്ഞൻ ഡോ.റെജി ജോസഫ്, മിന്ത്ര സ്ഥാപക ഡയറക്ടർ ശങ്കർ ബോറ, ഐഎസിആർ ഡീൻ പ്രഫ.എം.കെ.രവി വർമ, ഗദ്ദാം സന്നിഹിത് റെഡ്ഡി, ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ.ടി.കെ.ജയശ്രീ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

