ഫറോക്ക്∙ ചെറുവണ്ണൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിടിച്ചു മരിക്കാൻ കാരണം ബസുകാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ചു നാട്ടുകാരുടെ പ്രതിഷേധം. മേൽപാലം നിർമാണ പ്രവൃത്തി നടക്കുന്ന ജംക്ഷനിൽ ശരിയായ സർവീസ് റോഡ് ഒരുക്കാതെ വാഹനങ്ങൾ തിരിച്ചുവിടുന്ന പൊലീസ് നടപടിയെയും ജനം ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ ജംക്ഷനിൽ മെഡിക്കൽ കോളജ് – വടക്കുമ്പാട് റൂട്ടിലോടുന്ന ഡല്ല ബസിടിച്ച് പെരിങ്ങാവ് കാരിപ്പുറം മുടക്കേതൊടി വിഷ്ണു(28) ആണു മരിച്ചത്.
നഗരത്തിൽ നിന്നു വന്ന ബസ് കൊളത്തറ റോഡിലേക്കു പെട്ടെന്നു പ്രവേശിച്ചപ്പോഴാണു അരികിലൂടെ വന്ന ബൈക്കിൽ ഇടിച്ചത്.
ബസിനടിയിൽ കുടുങ്ങിയ ബൈക്കിനെ അൽപ ദൂരത്തേക്ക് വലിച്ചിഴച്ചു. ജംക്ഷനിൽ മറ്റു വാഹനങ്ങളെ മറികടന്ന് അതിവേഗം പോകാൻ ബസ് ദിശമാറി വന്നതാണു യുവാവിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു.
സർവീസ് റോഡിന്റെ അപാകത സൂചിപ്പിച്ചു നാട്ടുകാരിൽ ഒരു വിഭാഗം പൊലീസുമായി തർക്കത്തിലേർപ്പെട്ടതു പ്രശ്നം രൂക്ഷമാക്കി.
സ്ഥലത്തെത്തിയ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടാണു നാട്ടുകാരിൽ ഒരുവിഭാഗം തർക്കത്തിൽ ഏർപ്പെട്ടത്. ഇതിനിടെ ബിജെപി–സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞു വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
സംഘർഷാവസ്ഥ ഉടലെടുത്തതോടെ കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ചു ബസ് ഉയർത്തിയാണ് അടിയിൽ അകപ്പെട്ട
ബൈക്ക് പുറത്തെടുത്തത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

